Thursday, December 3, 2009

ഗസ്റ്റ് ലെക്ച്ചര്‍

ഞാന്‍ കൈമനം വിമന്‍സ് പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം....ഓര്‍ത്തെടുത്തല്‍ ഏകദേശം ഒരു മൂന്നു നാല് വര്‍ഷത്തെ പഴക്കമേ ഉള്ളു...


കൈമനം അറിയല്ലോല്ലേ??


തംമ്പാനൂരില്‍ നിന്ന് പാപ്പനം കോട് വഴി പോകുന്ന ഏതൊരു ബസ്സില്‍ കയറി,,, നാല് രൂപ കൊടുത്തു,,,, ' പോളിടെക്നിക്ക് ' എന്ന് പറഞ്ഞാല്‍ സന്തോഷപൂര്‍വ്വം അവിടെ കൊണ്ടാക്കും .


ഈ പോളി ടെക്നിക്കിലെയൂം തൊട്ടപ്പുറത്തെ എന്‍ എസ് എസ് വിമന്‍സ് കോളേജിലെയും സുന്ദരികളായ തരുണീമണികളെ കൊണ്ടു സംമ്പുഷ്ഠമാണ് കൈമനം ...സ്വയം പുകഴ്ത്തല്‍ അല്ലാട്ടോ..


എന്തിനു ഏറെ പറയുന്നു..... പേരിനു പോലും ഒരു ആണ്‍ തരി , ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇല്ല...


സത്യത്തില്‍ ഒരു വനിതാ ജയില്‍ .... മൂന്നു വര്‍ഷം ഈ മതില്‍ കെട്ടിനുള്ളില്‍ കഴിഞ്ഞു കൂടിയതോര്‍ക്കുമ്പോള്‍ ഇപ്പോളും ആ ഞെട്ടല്‍ മാറുന്നില്ല.....


ആകെ ക്ലാസ്സ്‌ എടുക്കുന്ന രണ്ടു സറുമ്മാര്‍ ഉണ്ട് അവരും ദേ പെന്‍ഷന്‍ ആവുകയാണ് ....


അങ്ങനെ ആ വാതിലും അടഞ്ഞു ...


ഒരു രക്ഷയും ഇല്ലാതെ , ടയര്‍ പഞ്ചറായ പാണ്ടി ലോറി , തേരി തള്ളി കയറ്റുന്ന പോലെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് , ഗസ്റ്റ് ലെച്ചറിനു വേണ്ടിയുളള ഇന്റര്‍വ്യൂ നടക്കുനുണ്ട് എന്ന വാര്‍ത്ത‍ അറിഞ്ഞത് .....


ഹോ .....ഏതേലും ഒരു സുന്ദര കുട്ടന്‍ വരാതിരിക്കില്ല ...


പിന്നെ ഉള്ള എല്ലാ ദിവസവും ,, മൂന്നു നേരം സ്റ്റാഫ്‌ റൂമില്‍ കേറി നോക്കും ... ഗസ്റ്റ് ലെച്ചര്‍ വന്നോ എന്നറിയാന്‍ ....


എവിടെ ......ഇവിടം ഒരു ബാലികേറാ മല പോലെ ആണോ എന്നൊരു സംശയം.....


കാത്തിരിപ്പിനു ഒടുവില്‍ അന്ത്യമായി...


ദേ വന്നു ഒരു ഗസ്റ്റ് ലെച്ചര്‍ ‍...


ഒന്നാം വര്‍ഷ ഇലക്ട്രോണിക്സില്‍ പഠിപ്പിക്കുന്നു...ഒളിഞ്ഞു നോക്കിയാണ് വിവരം സുന്ദരികള്‍ പറഞ്ഞത് ...


നമ്മുടെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ ക്ലാസ്സ്‌ രണ്ടാം നിലയിലാണ്‌ ..


ക്ലാസ്സില്‍ ഗസ്റ്റ് ലെച്ചറെ ഓര്‍ത്തിരിക്കയാണ് എല്ലാരും....


പൊടുന്നനെ അവെടെങ്ങും കണ്ടിട്ടിലാത്ത ഒരു പയ്യന്‍ ക്ലാസ്സിലെക്ക് ചാടി കയറി ഓടി വന്ന് ബുക്ക്‌ മേശ മേല്‍ വച്ച് ചോക്ക് എടുത്തു എഴുത്തു തുടങ്ങി ..


" മോഡേണ്‍ കമ്മ്യൂണിക്കേഷന്‍ "...


പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു....


ബോര്‍ഡില്‍ ബ്ലോക്ക് ഡയഗ്രാമുകള്‍ മലരണി കാടുകള്‍ പോലെ തിങ്ങി വിങ്ങി നില്‍ക്കുന്നു .... ആ മനുഷ്യന്‍ എന്തൊക്കെയോ പറയുന്നു...അങ്ങോട്ട്‌ പോകുന്നു.... ഇങ്ങോട്ട് പോകുന്നു....തെക്ക് വടക്ക് നടക്കുന്നു.....ടെസ്റ്റ്‌ മറിക്കുന്നു ..ആകെ ഒരു ബഹളം തന്നെ ...


അയ്യോ ..... സര്‍ ആണ്


നമ്മള്‍ എല്ലാം ബഹുമാനസൂചകം എന്നോണം ചാടി എണീറ്റു..


സര്‍ ചോദിച്ചു...... എന്താ ..എന്താ...എന്താടേ... (പാവം പേടിച്ചു പോയി)


ഒന്നും ഇല്ല സാര്‍ ഗുഡ് മോര്‍ണിഗ്ഗ്ഗ്ഗ്ഗ്ഗ്ഗ് ...


ഹോ ..


ആരുടെങ്കിലും കയ്യില്‍ വെള്ളം ഉണ്ടോടോ....


ആരും ഒന്നും മിണ്ടിയില്ല ....


കണ്ടയിടതെല്ലാം ഓടി കയറി ഇരുന്ന് , വെള്ളം കണ്ടിട്ട് മാസങ്ങളായ ഒരു ചുവന്ന ഷര്‍ട്ടും , നിറം ഏതാന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഒരു വലിയ പാന്റും , മുഖത്തൊരു കണ്ണാടിയും,കൈയിലെ ചോക്കും , വായ തുറന്നുള ആ നില്‍പ്പും കണ്ടു , വെള്ളം ഇല്ല എന്ന് പറയാന്‍ എനിക്ക് മനസ്സു വന്നില്ല ....


ഉണ്ട് സര്‍ ......വെള്ളം കുടിക്കാനുള്ള ത്വര എന്നോണം സര്‍ എന്‍റെ നേര്‍ക്ക്‌ നോക്കി...


ഫില്‍റ്ററില്‍ ഉണ്ട്... ഞാന്‍ പറഞ്ഞു ....


പെട്ടെന്ന് സാറിന്‍റെ മുഖം മാറി...സര്‍ ബോര്‍ഡില്‍ കുത്തി കുറിച്ചതെല്ലാം ആ കൈ കൊണ്ട് തന്നെ മായ്ച്ചു....പിന്നെ കൊണ്ട് വന്ന ബുക്ക്‌ എല്ലാം എടുത്തു അസ്ത്രം തൊടുത്ത പോലെ ഒറ്റ പോക്ക് ....


കംപ്ലന്റ്റ് ചെയ്യാനാവും എന്ന് പറഞ്ഞു എല്ലാരും എന്നെ പേടിപെടുത്താന്‍ തുടങ്ങി ....


സര്‍ ഇലക്ട്രോണിക്സ് ഹെഡ്നോട് എന്തോ സീരിയസ് ആയി സംസരിക്കയാണ് എന്ന് കുറെ പേര്‍ സ്റ്റാഫ്‌ റൂമില്‍ പോയി നോക്കിട്ടു പറഞ്ഞു..എനിക്ക് ആകെ പേടിയായി ... പരിഹാരമായി ഞാന്‍ സോറി പറയണം ....


മനസില്ല മനസോടെ ഞാന്‍ സര്‍നോട് സോറി പറയാന്‍ തീരുമാനിച്ചു .. എല്ലാമൊക്കെ പറഞ്ഞു പഠിച്ചു സ്റ്റാഫ്‌ റൂമില്‍ ചെന്നതും സര്‍ എന്നെ കണ്ട ഭാവം നടിക്കാതെ ബാഗും എടുത്തു ഇറങ്ങി പോയി ....


ഈശ്വര സാര്‍ റിസൈന്‍ ചെയ്തു.. ഗുരു ശാപം എന്‍റെ തലയില്‍ വീണു


മനസ്സില്‍ ഗുരുശാപം ഭയന്ന് ഞാന്‍ ക്ലാസ്സിലേക്ക് നടന്നു ...


അടുത്ത ക്ലാസ്സ്‌ മൈക്രോ കണ്ണ്‍ട്രോളര്‍ ആണ്....ടീച്ചര്‍ വന്നു....


ആദ്യത്തെ ക്ലാസ്സില്‍ തന്നെ ഗസ്റ്റ് ലെക്ച്ചറെ ഇന്‍സള്‍ട്ട് ചെയ്തതിനു വഴക്ക് പറയാന്‍ വേണ്ടി ടീച്ചര്‍ എന്നെ വിളിക്കും എന്ന് പ്രതെക്ഷിച്ചിരിക്കയാണ് ഞാന്‍....


എന്‍റെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല .... ദേ വിളിക്കണ് ..... വേറെ ആരും അല്ല പിയുണ്‍ ചേട്ടന്‍ ...പ്രിന്‍സിപാള്‍ ചെല്ലാന്‍ പറഞ്ഞു....


എന്നെ ഇവിടുന്നു പറഞ്ഞു വിടും..ഉറപ്പ് ...റ്റി സി പോലും തരില്ല ...എനിക്ക് കരച്ചില്‍ വന്നു ..ഞാന്‍ പ്രിന്സിപാളിന്‍റെ റൂമില്‍ ചെന്നു ..പിന്നെ ഒന്നും ചിന്തിച്ചില്ല .... ഞാന്‍ കാലിലെക്കങ്ങു മറിഞ്ഞു വീണു... ടീച്ചര്‍ കസേരയിലേക്കും ....


എന്നെ പറഞ്ഞു വിടരുത് ടീച്ചര്‍..എന്‍റെ പഠിക്കാനുള്ള അതിയായ മോഹം കൊണ്ട് പോളിയില്‍ വന്നതാ ..അറിയാതെ പറ്റി പോയതാ.. സത്യമായിട്ടും ഇനി ആവര്‍ത്തിക്കില്ല ... എന്നെ പറഞ്ഞു വിടല്ലേ ടീച്ചര്‍ .... പ്ലീസ്  ...


അതെങ്ങനെയാ കുട്ടി ..പോയേ പറ്റു ..


ഇല്ല ടീച്ചര്‍.. ഞാന്‍ പോവില്ല...ഒരിക്കലും പോവില്ല ..


ഇതെന്തു പണിയാ.....എന്‍ എസ് എസ് ന്റെ മീറ്റിംഗ് ഇന്നു ഉച്ചക്കാണ്... അന്ന് പോകാമെന്ന് സമ്മതിച്ചതല്ലേ .... ഇപ്പോ എന്താ ഇങ്ങനെ പറയുന്നത് ... ഇനി ഒട്ടും സമയം ഇല്ല , ഈ അവസാന നിമിഷം വേറെയേതു കുട്ടിയെ ഞാന്‍ അയക്കും .. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്യണം ..വളരെ മോശമായി പോയി ...നാശം ..പൊക്കോ എന്‍റെ മുന്നില്‍ നിന്ന് ....


അയ്യോ ...എന്‍റെ ഭഗവാനെ എന്നെ കൊല്ല് ...


അ ..അത് ടീച്ചര്‍ അതല്ല ..ഞാന്‍ പോകാം ..ടീച്ചര്‍ ഞാന്‍ തന്നെ പോകാം ....


വേണ്ട ...ഇപ്പോ എവിടുന്നു ഒന്ന് പോയി തന്നാ മതി ...


ടീച്ചര്‍ അടുത്ത കുട്ടിയെ തിരക്കാന്‍ ഫോണ്‍ ചെയ്യുകയാണ് ...


ഒരു ചാന്‍സ് കൂടി തന്നു കൂടെ ടീച്ചര്‍...ഞാന്‍ പോകാം...


ഡോ തന്നോട് പോകാനല്ലേ പറഞ്ഞത്..


ശോ....അവിടെ പോയി വന്നിട്ട് കുട്ടികളുടെ മുന്നില്‍ സ്റ്റാര്‍ ആവാം എന്നു കരുതിയതാ ....കുളമായി ...ഇനി എന്താ ചെയ്യാ ....


പറ്റിയ അബദ്ധം ആരോടും പറയാതെ ഞാന്‍ ക്ലാസ്സില്‍ വന്നിരുന്നു ...


പിറ്റേ ദിവസം ..


ഗസ്റ്റ് ലെച്ചര്‍ പോയത് കൊണ്ട് ഫസ്റ്റ് ക്ലാസ്സ്‌ ഫ്രീ ആണലോ എന്നാ സന്തോഷത്തില്‍ ടെസ്ക്കിന്റെ മുകളില്‍ ഇരുന്നു ' ചാര്‍ളി ചാപ്ലിന്‍ വെന്റ് ടു ദി മാര്‍ക്കറ്റ്‌ ' ......എന്നൊക്കെ പാടി , കൈ കൊട്ടി കളിച്ചു , ഉല്ലസിക്കുകയായിരുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് പാന്റും ഷര്‍ട്ടും തേച്ചു മിനുക്കി അതിനകത്തേക്ക് ഇറങ്ങി .., ഇന്‍സേര്‍ട്ട് ചെയ്തു, വടം പോലും തോല്‍ക്കുന്ന ഒരു ബെല്‍റ്റ്‌ ഒക്കെ വരിഞ്ഞു മുറുക്കി , തല മുടി ഒക്കെ ചീകി മിനുക്കി , ഷൂവൊക്കെ വലിച്ചു കേറ്റി .. ഒരു ജെന്റില്‍ മാന്‍ ..


അതെ ഇന്നലത്തെ ഗസ്റ്റ് ലെച്ചര്‍ തന്നെ ...യോ.. സ്വപ്നം അല്ലല്ലോ ??? ...നമ്മള്‍ പരസ്പരം നോക്കി ..


ഗുഡ് മോര്‍ണിംഗ് എവെരി ബെടി ... ഐ ആമ് രേമേഷ് ..ഇന്‍ട്രോഡ്യുസ് യുവര്‍ സെല്‍ഫ്..


ഞങ്ങള്‍ ഓരോരുത്തരായി എണിറ്റു പേര് പറയാന്‍ തുടങ്ങി


ഈ സര്‍ എന്താ ഇന്നലെ ഉറങ്ങി എന്നേറ്റു അപ്പോഴേ ഇങ്ങു വന്നതാണോ? ..


ഓ.....എന്തായാലും ഞാന്‍ കാരണം ഒരാള്‍ രക്ഷപെട്ടല്ലോ ....സമാധാനമായി..


സര്‍ , വെള്ളം വേണോ എന്നു ചോദിച്ചാലോ ......വേണ്ടല്ലെ ..


എന്തിനാ ?? ജീവിച്ചോട്ടെ .....എന്നാലും എന്‍റെ എന്‍ എസ് എസ് മീറ്റിംഗ് പോയി...ആ അത് പോയാലെന്താ ഗുരുശാപം തലയ്ക്കു മേലെ ഇല്ലല്ലോ...ഞാന്‍ ഒന്ന് തലയില്‍ തൊട്ടു നോക്കി...ഇല്ല..സത്യായിടും ഇല്ല...

15 comments:

  1. ഹഹ കൊള്ളാമല്ലോ ശ്രീലക്ഷ്മി "ഗസ്റ്റ് ലെച്ചര്‍"...

    നല്ല എഴുത്ത് ...ഇനിയും എഴുതൂ..ആശംസകള്‍

    ReplyDelete
  2. Hayyoooooooooo
    Hayyoooooooooooooo
    Paaaaaaavam Ratheesh Bhai....
    Ellaaaaaaaaaam vidhiyuda vilayaaaaaaattammmmmmmmm

    ReplyDelete
  3. കാര്യമൊക്കെ ശരീട്ടാ..പക്ഷേ ആദ്യത്തെ വരവിന്റെയും വെള്ളം ചോദിക്കലിന്റെയും ഓടിപ്പോക്കിന്റെയും സസ്പെൻസ് നിലനിൽക്കുന്നൂട്ടാ..
    അതെന്താ സഭവം ന്നു മനസ്സിലായില്ല..
    എഴുത്ത് കൊള്ളാം ആശംസകൾ !!

    ReplyDelete
  4. നന്നായി എഴുതി.
    ലെച്ചര്‍ അല്ലല്ലോ ലെക്ച്ചര്‍ അല്ലേ?

    ReplyDelete
  5. കലക്കി ശ്രീലക്ഷ്മി പാവത്തിനെ വെറുതെ പേടിപ്പിച്ചു അല്ലേ..........

    തന്റെ പ്രൊഫൈലില്‍ കണ്ട വയസ്സും പഠിച്ച പോളിയും എല്ലാം വച്ച് ചോദിക്കുവാ​ തനിക്ക് RayMol R. പെണ്‍കുട്ടിയെ അറിയാമോ?

    ReplyDelete
  6. ഗസ്റ്റ് ലക്ചര്‍ മാര്ടെ ശാപം കിട്ടിയാ.. പിന്നെ വീട്ടില്‍ ഫുള്‍ ടൈം ഗസ്റ്റ് ആരിക്കും എന്നാ....സൂക്ഷിച്ചോ ട്ടോ.. :)

    ReplyDelete
  7. കൊള്ളാം...നല്ല പോസ്റ്റ് ....വായിക്കാന്‍ സുഖം ഉണ്ട്


    ഓ.ടോ: പിന്നണിയിലെ ഗാനം ഒഴിവാക്കിയാല്‍ നന്നായിരുന്നു ..ഗാനം കേള്‍ക്കാന്‍ സുഖമുണ്ട് പക്ഷെ അത് വായന തടസ്സപ്പെടുതുന്നുണ്ട്


    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  8. കൊള്ളാം ശ്രീ
    ഒന്ന് സ്പീഡ് കുറച്ചാല്‍ നന്നായിരിക്കും

    ReplyDelete
  9. ഏതായാലും വേറേ പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ. വളരെ നന്നായി.

    ReplyDelete
  10. ഹ ഹാ... സംഭവം കലക്കീ :)

    ReplyDelete
  11. ആ‍ ലക്ച്ചറുടെ ഒരു ...വിധിയേ...വിമെൻസ് പോളി ടെക്നിക്ക് അല്ലെ ....

    ReplyDelete
  12. ഡോണ്ട് വറി...ഒരു ഗുരുശാപമേ മിസ്സായിട്ടുള്ളു...ബാക്കിയെല്ലാം വഴിയേ വരും...ഷുവര്‍

    ReplyDelete
  13. നിങ്ങള്‍ എല്ലാരും വായിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് ...... കമന്റ്‌ ഇട്ട എല്ലാപേര്‍ക്കും നന്ദി ....

    ReplyDelete
  14. എല്ലാരും വായിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് ...... വായിച്ചവര്‍ക്കും , കമന്റ്‌ ഇട്ട എല്ലാപേര്‍ക്കും നന്ദി ....

    ReplyDelete