എന്റെ അച്ചൂ ............
അച്ചു നീ എവിടെയാ? നീ എന്നെ മറന്നോ? ഇനി എന്റെ അരികിലേക്ക് നീ വരില്ലേ? എനിക്കാറിയാം നീ എന്നെ മറന്നു... ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ ശരവര്‍ഷം പോലെ നിന്റെ മേല്‍ ചൊരിഞ്ഞപ്പോള്‍ നീ പലതും മറന്നു... പലപ്പോഴും നിന്റെ വാതില്‍ക്കല്‍ എത്തി നോക്കിയിട്ടുണ്ട്,,, അന്നൊന്നും നീ എന്നെ കണ്ടില്ല.. ഒരുപാടു രാത്രികള്‍ ഞാന്‍ കണ്ണിമ ചിമ്മാതെ ഓര്‍ത്തിരുന്നിട്ടുണ്ടു...... പൊട്ടി കരഞ്ഞിട്ടുണ്ട്... ഒന്നും നിന്നെ അറിയിക്കാന്‍ എന്റെ മനസ് അനുവദിച്ചിരുന്നില്ല...
ഒരു പാടു മോഹങ്ങള്‍ എന്റെ മനസ്സില്‍ കൂട്ടി തന്നിട്ടൊടുവില്‍ അതെല്ലാം വെറും പാഴ് സ്വപ്നങ്ങള്‍ മാത്രമാണെന്നറിഞ്ഞിട്ടും നിന്നെ വെറുക്കാതിരുന്നതാണോ എന്റെ തെറ്റ് ??
നീ പറയാതെ പറഞ്ഞതു പലതും നിന്റെ ഹൃദയത്തിന്റെ ഭാഷയായി ഞാന്‍ കരുതി....... ഒരു പാടു സ്വപ്നങ്ങള്‍ ഞാന്‍ ഒറ്റയ്ക്കു നെയ്തു... എന്നിട്ടൊടുവില്‍ നീ അവളെ സ്നേഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ എന്റെ കണ്ണുനീര്‍ തുള്ളി പോലും നിന്നെ വേട്ടയാടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല..... എന്നിട്ടും എന്തിനായിരുന്നു എന്നില്‍ നിന്നും ഈ ഒളിച്ചോട്ടം?? മാനസികമായി ഒരു പാടു അടുത്തവര്‍ എന്നു നീ ആവര്‍ത്തിച്ചു പറഞ്ഞതില്‍ കഴമ്പില്ല എന്നു ഞാന്‍ കരുതണോ?? നീ എന്നെ ഒരിക്കലെങ്കിലും അറിഞ്ഞിരുന്നോ??? കാലചക്രത്തിന്റെ വേഗം നീ അറിയുന്നുവോ?? ഇന്നു പലതും ഓര്‍മ്മകളിള്‍ പോലും ഊളിയിട്ടിറങ്ങാന്‍ കഴിയാത്ത വിധം മറഞ്ഞിരിക്കുന്നു അല്ലെ??
ഈ ജനുവരിയില്‍ എന്റെ കല്യാണമാണ്..... ഞാന്‍ നിന്നെ ക്ഷണിക്കയാണ്... ഈ കത്തു കിട്ടുമ്പോഴെങ്കിലും ഓര്‍മ്മയുടെ മൂടുപടം എനിക്കായ് നീ തുറക്കും എന്ന പ്രതീക്ഷയോടെ.........
നിന്റെ
ദേവു...
കല്യാണമൊക്കെ ആയ സ്ഥിതിയ്ക് ഇനി അച്ചു വിനെ ആലോചിച്ചിരിക്കാതെ ദേവു പോയി പാചകം വല്ലോം പഠിച്ചൂടെ ...
ReplyDeleteകല്യാണക്കത്ത് കിട്ടുമ്പോഴെങ്കിലും....
ReplyDeleteEnthayalum kath ennikku estappettuuuu
ReplyDeleteപ്രാരാബ്ദങ്ങളെ പഴിചാരി കിട്ടിയ സ്നേഹം വേണ്ടാന്ന് വെച്ചത് ശുദ്ധ മണ്ടത്തരമാണ്...സ്നേഹം എന്നാല്‍ പരസ്പര വിശ്വാസം എന്നാണ്... ഒരിക്കലെങ്കിലും മനസിലുള്ളത് പറയാമാരുന്നു....
ReplyDeleteയഥാര്‍ത്ഥ സ്നേഹം വിട്ടുകൊടുക്കലാണ് ... വെട്ടിപിടിക്കലല്ല....
ReplyDeleteormakal evideyum pokunilla...nammal vendannu vekkunathalle...
ReplyDelete