Monday, November 25, 2013

സ്നേഹത്തിന്റെ മുറിപ്പാടുകൾ ...........

എന്റെ ഹലോ കേട്ടതും അവളുടെ  തൊണ്ട ഇടറി. എന്റെ സുഖമാണോ എന്ന ചോദ്യത്തിനു മറുപടിയായി ഉച്ചത്തിലുള്ള ഒരു നെടുവീർപ്പാണ് എനിക്ക് കിട്ടിയത്. കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിനു ഒരു പൊട്ടിക്കരച്ചിലാണു ഞാൻ പ്രതീക്ഷിച്ചതു. പക്ഷെ എന്റെ ചിന്തകൾക്കതീതമായി അവൾ ഫോണ്‍ കട്ട്‌ ചെയ്യുകയാണ് ഉണ്ടായതു....

അവൾ എന്റെ കൂട്ടുകാരി എന്നു പറയുന്നതിനേക്കാൾ നല്ലതു അവന്റെ കാമുകി എന്നു പറയുന്നതാവും...

അവർ പരസ്പരം ഒരുപാടു സ്നേഹിച്ചിരുന്നുവെന്നും മനസിലാക്കിയിരുന്നുമെന്നുമാണു ഞാൻ കരുതിയിരുന്നത്. പക്ഷെ അതെന്റെ തോന്നൽ മാത്രമായിരുന്നു.

ഒരു സൗന്ദര്യപ്പിണക്കം എന്നതിനെ വിശേഷിപ്പികാമോ എന്നെനിക്കറിയില്ല.

പരസ്പരമുള്ള കുറ്റപ്പെടുതലുകൾ കാര്യങ്ങൾ വഷളാക്കി.

രണ്ടായിപ്പിരിഞ്ഞു എന്നു ഞാൻ അറിഞ്ഞപ്പോഴേക്കും അവർ രണ്ടു തലത്തിലെത്തിക്കഴിഞ്ഞിരുന്നു. എന്റെ സമാധാന ചർച്ചകൾ അവരുടെ വാശിയേ ഒട്ടും തളർത്തിയിരുന്നില്ല.

അതിൽപ്പിന്നെ അവൾ എന്നെ വിളിക്കാൻ ശ്രമിച്ചില്ല.എന്നോടു സംസാരിക്കാനും കൂട്ടാക്കിയില്ല.
എരിതീയിൽ എന്തിനു എണ്ണ എന്ന തോന്നലിൽ ഞാനും അവളെ കുറച്ചു നാൾ കണ്ടില്ല എന്നു നടിച്ചു..

ഇന്നവന്റെ കല്യാണദിവസമാണു....അതെനിക്കവളെ അറിയിച്ചേ തീരൂ....... അവളുടെ കാത്തിരിപ്പു എനിക്ക് അവസാനിപ്പിച്ചേ തീരൂ .......

ജീവഛവമായി......സ്നേഹത്തിന്റെ രക്തസാക്ഷിയായി മാറാൻ ഞാൻ അവളെ അനുവദിക്കില്ല...

ഈ യഥാർത്ഥ്യത്തെ അവൾ അഗീകരിക്കുമോ ???


Friday, March 8, 2013

ഒരു വിങ്ങല്‍

അവന്‍ വായ തോരാതെ സംസാരിക്കുന്നതു മനസിന്റെ വിങ്ങല്‍ എന്നെ അറിയിക്കാതിരിക്കാനാണ് എന്നെനിക്കു മനസിലാകുന്നുണ്ടായിരുന്നു......

പക്ഷെ അതൊന്നും അറിഞ്ഞതായി ഞാന്‍ ഭാവിച്ചില്ല........

അറിഞ്ഞിരുന്നില്ല ഞാന്‍ അവന്‍  എന്നെ മനസ്സില്‍ ഇത്രയും താലോലിക്കുന്നു എന്ന സത്യം........

ഒരിക്കല്‍ പോലും........

ഒരു സൂചന പോലും തന്നിട്ടില്ലയിരുന്നു..........എനിക്ക് വന്ന കല്യാണ ആലോചനകള്‍ ഒന്നും അവനൊരു പ്രശ്നമായിരുന്നില്ല.....

അവസാനം കല്യാണ കുറി നീട്ടിയപോള്‍ ആ വിരിഞ്ഞ കണ്ണുകള്‍ നിറഞ്ഞു  തുളുമ്പുന്നത്തു എന്നെ വല്ലാതെ അലട്ടി.....

ഇന്ന് ഒരു പാടു വൈകിയിരിക്കുന്നു.....

ഇനി ഒരിക്കലും ആ ആഗ്രഹം നടക്കില്ല എന്നറിഞ്ഞിട്ടും എന്തിനോ എന്റെ ഉള്ളില്‍ ഒരു തേങ്ങല്‍ ..........


കാലം അവന്റെ നൊമ്പരത്തെ സാധൂകരിക്കും... പക്ഷെ എന്റെ മനസിന്റെ വിങ്ങല്‍ ....

Tuesday, January 8, 2013

സ്നേഹം ഒരു വാക്കല്ല... പ്രവര്‍ത്തിയാണ്...

" സ്നേഹം ഒരു വാക്കല്ല... പ്രവര്‍ത്തിയാണ്... "

ഞാന്‍ ഇപ്പോള്‍ ഈ നിമിഷത്തില്‍ ഈ സത്യം ഉള്‍കൊള്ളുന്നു... " സ്നേഹം ഒരു വാക്കല്ല... പ്രവര്‍ത്തിയാണ്... "

കൊടുക്കുവാന്‍ കഴിയാത്ത സ്നേഹത്തിന്റെ മാധുര്യം പറഞ്ഞു ആരെയും നമുക്ക് നമ്മുടെ ജീവിതത്തില്‍ പിടിച്ചു നിറുത്താനോ...തളച്ചിടാനോ.. സാധിക്കത്തില്ല... ഒരു പക്ഷെ നമ്മുടെ വിശ്വസമാകം അവര്‍ എവിടെയും നമ്മെ വിട്ടു പോകില്ലന്നു... അത് കൊണ്ട് നമ്മള്‍ അവരെ ശ്രദ്ധിക്കാതിരുന്നാല്‍ അവര്‍ പുതിയ വഴികള്‍ തേടും... നമ്മുടെ പുറകെ നമ്മുടെ സ്നേഹം തേടി വരുന്നവരെ നമ്മള്‍ കാണാതെ പോയാല്‍ അവര്‍ക്ക് കിട്ടുന്ന സ്നേഹം അനുഭവിച്ചു ജീവിക്കാന്‍ അവര്‍ ശീലമാകും... സ്നേഹം കിട്ടുന്നിടത് കൊടുക്കാന്‍ അവര്‍ ശീലമാക്കും.. പിന്നെ നമ്മള്‍ എത്രെ ഒക്കെ ശ്രമിച്ചാലും നമ്മെ തേടി വന്ന ആ സ്നേഹം തിരികെ ലഭിക്കത്തില്ല...

ഒരു നിമിഷം മതി നമുക്ക് കിട്ടിയിരുന്നത് കിട്ടാതാവാന്‍... ഒരു പ്രവര്‍ത്തി മതി എല്ലാം എന്നെന്നേക്കുമായി ഇല്ലാതാവാന്‍... നഷ്ടപ്പെടുംപോളെ കിട്ടിയിരുന്നതിന്റെ വില നമുക്ക്  മനസിലാകൂ... അത് വരെ നമ്മള്‍ ആ സ്നേഹം എവിടെയും പോകത്തില്ലെന്ന മനസിലെ ഉറപ്പിനാല്‍ അസ്വദിച്ചിരിക്കും... പക്ഷെ നമ്മെ സ്നേഹിക്കുന്നവര്‍ തിരിച്ചും നമ്മുടെ സ്നേഹം പ്രതീക്ഷിക്കുന്നുണ്ട് അത് തിരിച്ചു കൊടുക്കണം.. അത് കടമയാണ്... കഴിഞ്ഞില്ലേല്‍ നമുക്ക് ഒരു പക്ഷെ താല്‍ക്കാലികമായോ അല്ലേല്‍ സ്ഥിരമായോ ആ സ്നേഹം നഷ്ടമാകും പിന്നെ ദുഖിച്ചിട്ടു കാര്യമില്ല... സമയം പുറകോട്ടു പോകില്ല... സ്നേഹവും...

ഇനിയെത്ര കൂടുതല്‍ കൊടുക്കാമെന്നു ഉറപ്പു നല്‍കിയാലും ഒരിക്കലും തിരിച്ചു കിടാത്ത ഒന്നാണ് നഷ്ടപ്പെട്ട് പോയ സ്നേഹം... വിശ്വാസം ഒരിക്കല്‍ നശിച്ചാല്‍ പിന്നെ എത്ര തെളിയിച്ചാലും തെളിയാത്ത വിളക്കാണ്... അത് തിരിച്ചു വരില്ല... വിശ്വാസം പഴയതുപോലെ ആകാന്‍ മനസ്സനുവദിക്കില്ല...

കിട്ടിയിരുന്ന സ്നേഹത്തിന്റെ തണലില്‍...മാധുര്യത്തില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്... എന്റെ പ്രവര്‍ത്തികള്‍ കൊണ്ട് അതേ സ്നേഹം കിട്ടാത്തതിന്റെ നൊമ്പരത്തില്‍ ഞാന്‍ ജീവിക്കുന്നുമുണ്ട്... കിട്ടിയിരുന്നു സ്നേഹത്തില്‍ ജീവിക്കുക എന്നത് ഭാഗ്യമാണ്... അതില്ലാതെ ജീവിക്കുന്നത് നിര്‍ഭാഗ്യമാണ്.. അതിലും നിര്‍ഭാഗ്യകാരമാണ് നമുക്ക് കിട്ടിരുന്നത് വേറെ ആളുകള്‍ അനുഭവിക്കുന്നത് കാണുന്നത്...  അറിയുന്നത്... അത് നരകമാണ്... വേദനയുടെ... തേങ്ങലുകളുടെ... കണ്ണീരിന്റെ നനവുള്ള...  നിമിഷങ്ങളുടെ... ഓര്‍മ്മയുടെ... പൊള്ളലുള്ള നരകം... അറിയാതെ തന്നെ നമ്മള്‍ നമ്മളെ ശപിക്കുന്ന അവസ്ഥ.... വിധിയുടെ വിധാനത്തില്‍ നരകിച്ചു ജീവിക്കാന്‍ ശപിക്കപ്പെട്ട അവസ്ഥ...

ഇതൊരു കുമ്പസാരമോ ഏറ്റുപറച്ചിലോ അല്ല... ഞാന്‍ മനസിലാക്കിയ സത്യം... ഞാന്‍ മനസ്സിലാകുന്ന സത്യം...

" സ്നേഹം ഒരു വാക്കല്ല... പ്രവര്‍ത്തിയാണ്...  "