Friday, October 30, 2009

നിന്നെ കുറിച്ചൊരോര്‍മ്മ

നിനക്കു പോകാം നിന്‍ കൂടണയാം
നിവൃത്തിയില്ലെനിക്കരുതെന്നോതുവാന്‍..
നീറു‌ന്നൊരീ മനസ്സില്‍ നിന്‍ ഓര്‍മ്മകള്‍
ഓളങ്ങള്‍ പോല്‍ തള്ളിടുമ്പോള്‍..


വേദനതന്‍ താഴ്വാരത്തില്‍
ഞാനേകയായ്‌ കണ്ണീര്‍ പൊഴിക്കവേ...
നിനച്ചിരിക്കാത്തൊരു നിമിഷത്തില്‍
നനുത്ത നിന്‍ കരങ്ങളെന്നെ പുണര്‍ന്നു...


നിന്‍ ഹൃദയ വാതില്‍ തുറന്നു ഞാന്‍ 
വന്നപ്പോള്‍ അരുതന്നെന്തേ ഒതിയില്ല..
കരങ്ങള്‍ രണ്ടും കൂട്ടി നീ പൊതിയുമ്പോള്‍
എന്‍ കവിളുകള്‍ നനഞു കുതിര്‍ന്നിരുന്നു...


നിറങ്ങള്‍ മങ്ങിയ നിലാവെളിച്ചത്തില്‍,
നിന്നോടൊപ്പം ഇരുന്ന നേരം..
ആശ്വാസ വചനങ്ങള്‍ ഓതി നീ അതെന്‍
അത്മാവിലേക്കു പകര്‍ന്നുതന്നു...


ബന്ധങ്ങള്‍ എന്നെ കീഴ്പെടുത്തുമ്പോളും
തവ ബന്ധനങ്ങള്‍ ഞാന്‍ മറന്നിരുന്നില്ല ...
എന്‍ കണ്ണുനീര്‍ വീഴാതൊരു മനവും
ഇന്നെന്നില്‍ നിന്നകന്നിട്ടില്ല...


പതിവു പോല്‍ കാലം നിന്നെയും തന്നു ..
ഹൃദയത്തില്‍ ചേര്‍ത്തു ഞാന്‍ സൂക്ഷിച്ചു...
തട്ടി പറിച്ചാല്‍ ഞാന്‍ വിങ്ങുകില്ല ..
വിധിയെ തടുക്കുവാനാവില്ലെനിക്ക്..

മറുവാക്കു ചൊല്ലിടാനാകാതെ ഞാന്‍
നിറകണ്ണുകളോടെ നിന്നെ യാത്രയാക്കാം...

Thursday, October 29, 2009

എന്‍റെ സ്വന്തം കല്ലുവിനായ്‌....

നിനക്ക് ഒരിക്കലും എന്നിലേക്കടുക്കുവാന്‍ കഴിയില്ല എന്ന സത്യം ഞാന്‍ മനസിലാകുന്നു ..
എത്ര പരിശ്രമിച്ചാലും ഒരു ചരട് നിന്നെ പുറകോട്ടു വലിക്കും ..
എന്‍റെ  പാപത്തിന്‍റെ  ചരടായിരിക്കാമത്....


നോക്കത്താ  ദൂരത്തു എത്തിയാലും നീ എന്നെ കാണും...
കാരണം ...അറിഞ്ഞോ അറിയാതെയോ നീയാണ് എന്‍റെ മനസ്...


നിനക്ക് ഞാന്‍ ഒരു സ്ഥാനം തന്നിട്ടില്ലാരുന്നു ..
പക്ഷെ...
എല്ലാ സ്ഥാനത്തും നീയാണ് എന്നതായിരുന്നു സത്യം ..


സ്നേഹത്തിന്‍റെ  ആഴവും പരപ്പും കണക് കൂട്ടി തന്നത് നീയാണ് ..
അതേ നീ തന്നെ പറയുന്നു,,, എല്ലാം തോന്നലാണെന്നു...
ഏതാണ്‌ ശരി ??

ഒന്നും എനിക്ക് പിടിച്ചു വാങ്ങാന്‍ കഴിയില്ലലോ ..
പ്രതേകിച്ചു നിന്നെ ..
എല്ലാം ഞാന്‍ എന്‍റെ ആശകളായി കരുതി കുഴിച്ചു മൂടുന്നു ..
നിന്നിലെ സ്നേഹത്തിന്‍റെ ഉറവ വറ്റിയപ്പോഴാണോ,,, ഞാന്‍ നിന്നെ തേടി വന്നത് ??
അറിയില്ലെനിക്ക്...


എന്‍റെ കണ്ണുനീരുകള്‍ എന്നില്ലാത്താകുന്നുവോ....അന്നേ എനിക്കു നിന്നെ അകറ്റാനാകു...


നീ ആഗ്രഹിക്കുന്ന സ്നേഹവും ജീവിതവും കിട്ടട്ടെ എന്ന്  ആഗ്രഹിച്ചു കൊണ്ട്....എന്‍റെ കണ്ണുനീരുറവകള്‍ വറ്റല്ലേ  എന്ന പ്രാര്‍ത്ഥനയോടെ...
നീ തന്ന അമൂല്യമായ സ്നേഹം വാരി പുണര്‍ന്നു.....നിന്നിലലിയുന്നു... നിന്‍റെ... നിന്‍റെ മാത്രം സ്വന്തം........................

Tuesday, October 20, 2009

യുണിവേര്‍സിറ്റി പരീക്ഷയും നിര്‍ജലീകരണവും

ഒരു വര്‍ഷം പോയത് അറിഞ്ഞില്ല... യുണിവേര്‍സിറ്റി പരീക്ഷക്കുള്ള തിയതി വന്നു...പ്രതീക്ഷിച്ചപോലെ ആദ്യത്തെ പരീക്ഷ കണക്കാണ്(എങ്ങിനീയരിംഗ് മാത്തമാറ്റിക്സ്)....സീരിയസ്‌ ആയിട്ടാണ്‌ പഠനം...ആദ്യത്തെ യുണിവേര്‍സിറ്റി പരീക്ഷയാ....മനസ്സില്‍ ഒരു പേടി ഇല്ലാതെ ഇല്ലാ...


അങ്ങനെ ആ സുദിനം വന്നൂ...ഉച്ചക്ക്‌ ശേഷമാണു പരീക്ഷ....പന്ത്രണ്ടരക്ക് തുടങ്ങും...കലശലായ ടെന്‍ഷന്‍...രാവിലെ തൊട്ടു ബാത്‌ റൂമില്‍ നിന്നിറങ്ങിട്ടില്ല....സമയം ആകും തോറും എനിക്കു വയ്യാ...ഒരു തളര്‍ച്ച പോലെ...പതിനൊന്നര ആയീ...കോളേജിലേക്ക് പോകാം എന്നായി തീരുമാനം...പക്ഷെ ദേ പിന്നേം ഒന്നിന് പോകണം...ഇന്നിത് നേരം വെളുത്തിട്ട് ഒരു ആറാമത്തെ പ്രാവശ്യമാണ്...പോയി...പക്ഷെ ശ്രമം വെറുതെ ആയി..ഒരു അഞ്ചു മിനിട്ട് മുന്നേ പോയതേ ഉള്ളു...കിഡ്നി അത്ര ഫാസ്റ്റ്‌ അല്ലല്ലോ...തിരിച്ചിറങ്ങി...എല്ലാം ഒന്നു കൂടെ നോക്കാമെന്ന് കരുതി ബെഡില്‍ ഇരുന്നത്തെ ഉള്ളു..ദേ പിനേം ഒരു തോന്നല്‍..ഒന്നുടേ പോകാന്‍...ഇപ്രാവശ്യം ക്യു നിലകേണ്ടി വന്നു...കാരണം എന്‍റെ രണ്ടു സഹ മുറിയന്‍മാരും എന്നെ പോലെ ആദ്യായിട്ട യുണിവേര്‍സിറ്റി പരീക്ഷ എഴുതുന്നത്‌...


ഡെ ഇറങ്ങടെ...


ഹ നീ ഇപ്പോളല്ലേ പോയത്...


അതെടെ...എന്നാലും ഒരു ശങ്ക...


ആ ഞാന്‍ ദേ ഇറങ്ങി..ഒരു മിനിട്ട്....


പണ്ടാരം...ഇവന് നാല് കിഡ്നി ഉണ്ടെന്ന തോന്നണെ....


ഇന്നാ കേറിക്കോ...പെട്ടെന്ന് ഇറങ്ങണം....


അതെന്നാട...


അത്..എനിക്കൊരു സമാധാനം ആയിട്ടില്ല...


ഓഹോ...


ഞാന്‍ കയറി...വെള്ളം തുറന്നു...പക്ഷെ ഈ ശ്രമവും വെറുതെ ആയി..ഇനി ഇവിടെ നില്‍ക്കുന്നതില്‍ കാര്യമില്ല...പോകാം എന്നാ തീരുമാനത്തോടെ മുഖം കഴുകി ഞാന്‍ പുറത്തിറങ്ങി...


അളിയാ..ഞാന്‍ പോകാ...നിന്നാല്‍ ശരിയാകില്ല...നിര്‍ജലീകരണം ബാധിച്ചു ചിലപ്പോള്‍ ചത്തു പോകും...പിന്നെ പരീക്ഷ എഴുതാന്‍ ചാന്‍സ് കിട്ടുല്ലല്ലോ...


എന്നാ ശേരിയെട...ആള്‍ ദി ബെസ്റ്റ്... 


മതില് ചാടി കോളേജ് എത്തി...എല്ലാരും എത്തുന്നതെ ഉള്ളു‌ന്നു തോന്നണ്  ...റൂം നമ്പര്‍ നോക്കുന്നതിനായി ഞാന്‍ മെയിന്‍ ബ്ലോക്കില്‍ എത്തി...


ഈശ്വരാ....ഇത് എന്ത്തോന്നു....ചക്ക പഴത്തില്‍ ഈച്ച പൊതിഞ്ഞേക്കണ പോലെ...ഹോ...ഞാനും ഒരു ഈച്ച ആയി...നുഴഞ്ഞു കയറുന്നതിലുള്ള കഴിവ് തെളിയിച്ചു  മുന്നിലെത്തി സ്വന്തം നമ്പര്‍ കണ്ടെത്തുവാനായിട്ടു ബോര്‍ഡ്‌ മുഴുവന്‍ പരതി...ഇന്നായിരുന്നേല്‍ ഒരു ഗൂഗിള്‍ സേര്‍ച്ച്‌ കൊടുക്കാമായിരുന്നു...


ആഹ കടചാച്ച്...കിട്ടി പോയി...( പാലക്കാടല്ലേ  സ്വല്‍പ്പം തമിഴില്‍ പേശിയതാണ് )


ക്ലാസ്‌ കണ്ടു പിടിച്ചു കയറി ഇരുന്നു...പുസ്തക താളിലൂടെയുള്ള അവസാന നിമിഷ ഓട്ടപ്രദക്ഷിണത്തിനിടെ ഞാന്‍ എണിറ്റു ഓടി...വീണ്ടും ഒരു ശങ്ക..


ഇത്തവണ ഞാന്‍ വിജയിച്ചു...മീശ മാധവനിലെ കൊച്ചിന്‍ ഹനീഫ പറഞ്ഞ ഡയലോഗ്  ആണ് ഓര്‍മ്മ വന്നത്...ആ പോയത് പോയി എന്നാശ്വസിച്ചു വിജയശ്രീലാളിതനായി ഞാന്‍ തിരിച്ചു ക്ലാസ്സില്‍ കയറി..കുറച്ചു സമയത്തിനുള്ളില്‍ മഹാഭാരത യുദ്ധം ആരംഭിച്ചു...പാണ്ടവ പക്ഷത്തു ഞാനും എന്‍റെ ക്ലാസ്‌ മെയിറ്റ്സും കൌരവ പക്ഷത്തു യുണിവേര്‍സിറ്റിയും അദ്ധ്യാപകരും...


മൂന്നു മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ ഞാന്‍ പ്രയോഗിച്ച ഗ്രിപ്പെറാസ്ത്രവും, ടെക്നോടിപ്പ് അസ്ത്രവും കൊസ്റ്റിയന്‍ പേപ്പര്‍ പടച്ചട്ട കൊണ്ട് വിഫലമാക്കിയ കൌരവ പക്ഷത്തെ എങ്ങിനെ നിഷ്പ്രഭമാക്കാം എന്ന ചിന്ത എന്നെ കാര്‍ന്നു തിന്നു...അവസാന ശ്വാസം വരെ പൊരുതുമെന്ന തീരുമാനത്തില്‍ ഞാന്‍ കാല്‍ക്കുലേറ്റര്‍ മന്ത്രം ചൊല്ലി പിന്‍ പോയിന്‍റ് അസ്ത്രം പ്രയോഗിച്ചു...ഇത്തവണ അതേറ്റു...കൌരവ പക്ഷത്തിനു മുകളിലുള്ള എന്‍റെ വിജയം ഏകദേശം മുപ്പതോളം പേപ്പറുകളെ വധിച്ചു കൊണ്ടുള്ളതാരുന്നു...


യുണിവേര്‍സിറ്റിയുമായിട്ടുള്ള യുദ്ധം  കഴിഞ്ഞു ഇറങ്ങിയ ഞാന്‍ നേരേ പോയത് ടോയിലെറ്റിലേക്കാരുന്നു....പക്ഷേ എന്‍റെ പ്രതീക്ഷകള്‍ തെറ്റി...പുറത്തിറങ്ങിയപ്പോള്‍ ഒരു ഡാം തുറന്നു വിട്ട ഫീലിംഗ് ആയിരുന്നു മനസ്സില്‍...ചെറു പുഞ്ചിരിയോടെ ഒരു ജേതാവിനെ പോലെ ഞാന്‍ റൂമിലേക്ക്‌ നടന്നു...


" നാളെ നല്ലതു പോലെ വെള്ളം കുടിക്കണം...." 

Wednesday, October 14, 2009

ഞാനും എന്‍റെ സഹമുറിയന്‍മാരും ( റൂം മേറ്റ്സ് )

അന്നൊരു ആഗസ്റ്റ്‌ മാസമായിരുന്നു...


തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ ഞാനും അച്ഛനും വേണാട് എക്സ്പ്രെസ്സ് കാത്തു നില്‍ക്കുമ്പോള്‍ പഠിച്ചു വലിയവനാകാണാമെന്നുള്ള (അടിച്ചു പൊളിക്കണം) അതിയായ ആഗ്രഹമായിരുന്നു എന്‍റെ മനസ്സില്‍ .....


ദേ...അവന്‍ വരുന്നു...


കു കൂ....കു കൂ....കു കൂ....കു കൂ....

കാത്തിരിപ്പിന് അവസാനമായി....ഇതെന്നാ പതുക്കെ വരുന്നെ...പുഴു ഇഴഞ്ഞാല്‍ ഇതിലും സ്പീട് കാണും...പണ്ടാരം കുറെ നേരമായി കാത്തു നിക്കാണ്‌....ഒന്നു വേഗം വന്നിരുന്നേല്‍ കേറി സൈഡ് സീറ്റ്‌ പിടിക്കാരുന്നു...


അച്ഛന്റെ ഫ്രെണ്ടും ഫാമിലിയും ട്രെയിനില്‍ ഉണ്ടായിരുന്നു....അദേഹത്തെ പരിചയ പെട്ടു...പിന്നെ ജനാലയിലൂടെ കാഴ്ചകള്‍ കണ്ടു ഷൊര്‍ണൂര്‍ എത്തിയതറിഞ്ഞില്ല...നല്ല തിരക്കുണ്ട്‌...കിട്ടിയ ചാന്‍സില്‍ ഞാന്‍ മാക്സിമം നോക്കി... പക്ഷെ അച്ഛനും, അച്ഛന്റെ ഫ്രെണ്ടും, അദേഹത്തിന്റെ ഫാമിലി ഉള്ളത് കൊണ്ട് ഒരു ലിമിറ്റ് വിട്ടു നോക്കാന്‍ സാധിച്ചില്ല...ഉള്ളത് കൊണ്ട് ഓണം പോലെ എന്നതോര്‍ത്തു ഞാന്‍ സമാധാനിച്ചു...

അവിടെ നിന്നും അടുത്ത ട്രെയിനില്‍ കയറി പാലക്കാട്‌ ( ഓലവകോട് ) സ്റ്റേഷനില്‍ എത്തി...നല്ല ചൂടുണ്ട്...അച്ഛന്റെ ഫ്രെണ്ട് ഉണ്ടായതു നന്നായി...അല്ലേല്‍ ചുറ്റി പോയേനെ..ഒരു ഓട്ടോ പിടിച്ചു അദേഹത്തിന്റെ വീടിലേക്ക്‌ പോയി...


അച്ഛന്റെ ഫ്രെണ്ടിന്റെ വീട്ടില് നിന്നും കോളജിന്റെ സൈഡ് വ്യൂ കണ്ടു എന്‍റെ മനസൊന്നു തിരതല്ലി ഹോ...എന്ത് വലിയ സെറ്റപ്പ്...വലിയ വലിയ കുന്നുകള്‍ കോളേജിന് പുറകില്‍ ഉള്ളത് ഒരു പ്രത്യേക ഭംഗിയുള്ള കാഴ്ചയാണ്‌...


കോള്ളജ് കോമ്പൌണ്ട് ന്റെ അടുത്ത് തന്നെ എനിക്ക് താമസിക്കാന്‍ ഒരു വീട് പറഞ്ഞു വെച്ചിരുന്നു..അവിടെ നാലു സീനിയേര്‍സ്‌ ഉണ്ടെന്ന അറിഞ്ഞത്...മൂന്നു അവസാന വര്‍ഷ സീനിയേര്‍സും ഒരു രണ്ടാം വര്‍ഷ സീനിയറും... എന്‍റെ ഉള്ളൊന്നു കാളി...ഈശ്വരാ...ഈ നരകത്തിലാണോ എന്നെ എത്തിച്ചത്...ഞാന്‍ ഇതുനും വേണ്ട പാപം എന്താണ് ചെയ്തേ??


എന്നെ അവിടെ കൊണ്ടാക്കിട്ടു അച്ഛനും , അച്ഛന്റെ കൂട്ടുകാരനും പോകാന്‍ തയ്യാറായി ....


നീ ഇന്നു ഇവിടെ നില്‍ക്ക്..(അച്ഛന്‍ പറഞ്ഞു..)


അയ്യോ ഞാനും പോരുകായ...


അത് വേണ്ട...ഇവിടെ നിന്ന മതി...ഇതുമായിട്ടൊന്നു പൊരുത്ത പെടണ്ടെ??....


പിന്നെ ഞാന്‍ ഒരു അക്ഷരം പോലും മിണ്ടില്ല...


ഇരു നില കെട്ടിടം...മുകളിലത്തെ നിലയിലാണ്‌ താമസം...രണ്ടു ഗോവണികള്‍ കയറണം...ആദ്യത്തേത് വലുതാണ് അത് കയറിയാല്‍ എത്തുന്നത് ഒരു ബാല്‍കണിയില്‍ ആണ് അവിടെ നിന്നാല്‍ പ്രകൃതി ഭംഗി ആസ്വദിക്കാം...പക്ഷെ കാലു തെറ്റിയാല്‍ കിണറിന്റെ ഭംഗിയാകും ആസ്വദിക്കുക...രണ്ടാമത്തേത് കയറിയാല്‍ വാതില്കല്‍ എത്തും...സാമാന്യം വലിപ്പമുള്ള മൂന്നു മുറികള്‍ ‍...ടോയിലെറ്റ്‌ വെസ്റ്റേണ്‍ ആണ് ‍...മെനക്കേടാകും...


എന്നെക്കാള്‍ മുന്നെ അവിടെ ഒരുത്തന്‍ (എന്നെ പോലെ ഒരു ഒന്നാം വര്‍ഷക്കാരന്‍ ) സ്ഥലം കൈയേറിയിരിക്കുന്നു..അവനെ പരിചയപെട്ടു..ഹരികൃഷ്ണന്‍ ജി... ഞങ്ങളുടെ സ്വകാര്യ നിമിഷത്തില്‍ അവന്‍ പറഞ്ഞ സത്യങ്ങള്‍ കേട്ടു ഞാന്‍ നടുങ്ങി...


അവന്‍ വന്നിട്ട് കുറച്ചു ദിവസമായി..എല്ലാ സീനിയെര്സിനേം പരിചയപെട്ടു. നാല് സീനിയേര്‍സും പ്രശ്നകാരാണ് ...


ഒരാള്‍ ബോക്സിംഗ് ചാമ്പ്യന്‍(ഇടി കൊണ്ട് ചവനാകും എന്‍റെ വിധി) വല്യ സൈസ് ആണ് ആള്‍ക്ക് , രണ്ടു മൂന്നു ഇഡ്ഡലി ഒരു പിടിക്ക് അകത്താക്കുന്ന ആളാണ്... രണ്ടാമത്തെ ആള്‍ പടിപിസ്ടന് ( ഹാവു ചെറിയൊരാശ്വാസം തോന്നി ) ആള് പാവമാണെന്ന് തോന്നണു...മൂന്നാമന്‍ ഒരു സംഗീത പ്രേമിയാണ് , പുള്ളിക്ക് മൂഡ്‌ തോന്നിയാല്‍ പിന്നെ രക്ഷയില്ല, മൈക്കില്‍ ജാക്ക്സണ്‍ പോലും പേടിച്ചോടുന്ന പറയണെ.. നാലാമന്‍ ആണ് ശരിക്കും പ്രശ്നം പുള്ളികാരന്‍ ഇപോ റാഗിംഗ് വഴിപെട്ട് രണ്ടാം വര്ഷം അയതെ ഉള്ളു..


എന്തായാലും ആദ്യ രാത്രി ( പുതിയ വീടിലെ) ഭയാനകമായിരുന്നു... കണ്ണടച്ചാല്‍ അപ്പോളേ പേടി പെടുത്തുന്ന സ്വപ്‌നങ്ങള്‍...പിന്നെ എപ്പോ ഉറങ്ങി എന്നറിയില്ല...

ഉണര്‍ന്നപോള്‍ ,

എന്നെ തല കീഴായി കെട്ടി ഇട്ടിരിക്കുന്നു...
ആരോ എന്നില്‍ ബോക്സിംഗ് പ്രാക്ടീസ് ചെയു‌ന്നു...


' അമ്മേ...... '

ഇശ്വരാ രാവിലെ കണ്ട സ്വപ്നം ഫലിക്കുമോ...


പ്രഭാത കര്‍മങ്ങള്‍ എല്ലാം പെട്ടെന്ന് തീര്‍ത്തു ഞാന്‍ കോളേജില്‍ പോകാന്‍ ഒരുങ്ങി എന്‍റെ സഹ മുറിയനെ കാത്തു ഞാന്‍ ഗോവണി പടികരികെ നില്‍ക്കയായിരുന്നു...താഴെ ഇറങ്ങി നില്‍കാം എന്നോര്‍ത്ത് ഞാന്‍ ഗോവണിയില്‍ രണ്ടു മൂന്നു പടികള്‍ ഇറങ്ങി അപോളാണ് ദേ താഴെ ഒരു കാല്‍ പെരുമാറ്റം അല്ല ഒരു പ്രകമ്പനം...ഞാന്‍ പേടിച്ചു....ഇറങ്ങിയതിനേകാല്‍ ഇരട്ടി വേഗത്തില്‍ പടികള്‍ കേറി ...

ഡാ............


എന്‍റെ മനസിലൂടെ ഒരായിരം ചിന്തകള്‍ കടന്നു പോയി...ഞാന്‍ തൂങ്ങി കിടക്കുന്നു...എന്നെ ആരൊക്കെയോ ചേര്‍ന്ന് ഇടിക്കുന്നു...ഓരോ ചുവടുകളും എന്‍റെ ഹൃദയത്തില്‍ പെരുമ്പറ മുഴക്കുന്ന പോലെ പ്രതിധ്വനിച്ചു...ഞാന്‍ നിന്നു വിയര്‍ത്തു...പുലി മടയില്‍ പെട്ട ഒരു മാന്‍ പേടയെ പോലെ...

എന്താ നിന്‍റെ പേര് ?

അരുണ്‍

വീട് എവിടെയാ ?

ഏറണാകുളം

വൈകിട്ട് വിശദമായി പരിചയ പെടാം...

ഇതില്‍ ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നില്ലെ...


ഷര്‍ട്ടും പാന്റും എന്തിനേറെ പറയുന്നു എല്ലാം നനഞു...വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്ന എന്നെ കണ്ടാല്‍ കാക്ക കുളിച്ച പോലെ തോന്നും...തിരിച്ചു കേറി ഡ്രസ്സ്‌ മാറണം എന്നുണ്ട് പക്ഷെ ധൈര്യം ഇല്ല...ആദ്യ ദിവസമല്ലെ തിരിച്ചു കേറണ്ട വരുന്നിടത്ത് വെച്ച് കാണാം എന്ന ധൈര്യത്തോടെ ഞാന്‍ പടികള്‍ ഇറങ്ങി ...


കോളേജിലെ ആദ്യ ദിവസം....അഡ്മിഷന്‍ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ പെട്ടെന്ന് തീര്‍ന്നു...അച്ഛന്‍ ഉച്ചക്കെ തിരിച്ചു നാട്ടിലേക്കു പോയി...റൂമിലേക്ക്‌ നടന്നപോളാണ് രാവിലത്തെ സംഭവം ഓര്‍മയില്‍ വന്നത്....എന്നെ കാത്തിരിക്കുന്ന ആ മഹാ ആപത്തിനെ നേരിടാനുള്ള ധൈര്യം വായുവില്‍ നിന്നാവഹിച്ചു ഒരൊറ്റ നടത്തം...വാണം വിട്ടാല്‍ പോലും ഇത്രയൂം വേഗം ഉണ്ടാകില്ല...ശു ശൂ വിളികള്‍ പലതും കേള്‍ക്കാത്ത പോലെ ഞാന്‍ നടന്നു...ചെന്ന് നിന്നത് ഗോവണിയുടെ ചുവട്ടില്‍ ആയിരുന്നു...അപ്പോളേക്കും ധൈര്യം ചോര്‍ന്നു പോയിരുന്നു...പാന്റില്‍ ഒന്ന് ശ്രദ്ധിച്ചു ഇല്ല അത് ചോര്‍ന്നിട്ടില്ല ഭാഗ്യം...


കയറണോ വേണ്ടയോ എന്നാ ചിന്ത മനസ്സില്‍ പെരുമ്പറ കൊട്ടുനുണ്ടായിരുന്നു....ഒരു പാസ്‌പോര്‍ട്ട്‌ സൈസ് ഫോടോ എടുക്കാരുന്നു ഇനി പറ്റില്ലെല്ലോ...കേറിയേക്കാം.... വേറെ വഴി ഇല്ലല്ലോ....അല്ലാതെ ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ....നിക്കണ കണ്ടു ആരേലും വിളിച്ചോണ്ട് പോയാല്‍ ചിലപ്പോള്‍ പൊടി പോലും കിട്ടുല്ല...ഇതാണേല്‍ ചിലപ്പോള്‍ എല്ലും തോലും ബാക്കി കിട്ടും അതു വാരികൂട്ടി അവര്‍ വീട്ടില്‍ കൊടുക്കുമല്ലോ ‍ ...ഒന്നും അല്ലേല്‍ റൂം മേറ്റ്സ് അല്ലെ...


കയറാം എന്ന തീരുമാനത്തില്‍ കുറച്ചു ധൈര്യത്തിനായി ഇത്തവണ മുഖം ഒന്ന് കഴുകി...പടികള്‍ ഓരോന്നും പിന്നിലാകുംപോള്‍ ഞാന്‍ പുലി മടയിലെക്കണോ പോകുന്നതെന്ന ചിന്ത എന്നെ കാര്‍ന്നു തിന്നു... രാവിലെ കണ്ട ഭീകര രൂപം...എന്‍റെ ദൈവമേ എന്നെ കാതോളന്നേ....മഹാ ഭാരതത്തില്‍ ഭീമന്‍ രാക്ഷസനു ഭക്ഷണം കൊണ്ട് പോകുന്നതാണ് പെട്ടെന്ന് ഓര്‍മ്മ വന്നത് പക്ഷെ അതിലെ നര്‍മ്മം അപ്പോള്‍ ആസ്വദിക്കാന്‍ പറ്റില്ലാരുന്നു...


പടികള്‍ കയറി വാതിലിനു മുന്നിലെതിയപോഴാണ് ശ്വാസം നേരെ വീണത്‌ ഭാഗ്യം ആരും വന്നിട്ടില്ല...വാതില്‍ തുറന്നു അകത്തു കയറി . കയറിയതും ... വാതിലില്‍ മുട്ട് കേട്ടതും ഒരുമിച്ചാരുന്നു...ജനലില്‍ കൂടി പുറത്തേക്കു നോക്കിയതും എന്‍റെ ജീവന്‍ റോക്കറ്റ് കയറി പോയി.. രാവിലെ കണ്ട അതേ രൂപം...


നിന്നു മിഴിക്കാതെ വാതില്‍ തുറക്കെടാ....


ഭയ ഭക്തി ബഹുമാനങലോടെ ഞാന്‍ വാതില്‍ തുറന്നു... ശ്വാസം നിലച്ചപോലെ ഒരു അവസ്ഥ . ഞാന്‍ മാറി നിന്നു...


ആഹ നീ നേരത്തെ എത്തിയോ ?? ( ഇരയെ വീണു കിട്ടിയ സന്തോഷമാണോ അതോ ആത്മാര്‍ത്ഥമായ പുഞ്ചിരി ആണോ ...ഏതായാലും ഒന്നു മിന്നി മാഞ്ഞു...)


ഇപോ വന്നതെ ഉള്ളു ... ( ഒറ്റ ശ്വാസത്തിലാണോ അതോ ശ്വസമില്ലതെ ആണോ... പറഞ്ഞൊപ്പിച്ചു...)


ആഹ ഹും ....

ആ വലിയ ശരീരം നടന്നകന്നു...തല്‍കാലത്തേക്ക് രക്ഷപ്പെട്ടു...ഇനി എപ്പോളാണോ അടുത്ത എപ്പിസോട്...കാത്തിരിക്കാം....


ഡേയ്.....


ഇല്ല രക്ഷപ്പെട്ടില്ല...ദേ വിളി വന്നു...എന്‍റെ അന്ത്യവിളി...


നിര്‍വികാരനായി ഞാന്‍ അവിടേക്ക് ചെന്നു....രാവിലത്തെ ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചു...എല്ലാത്തിനും ഉത്തരം പറഞ്ഞു...പുള്ളിടെ മുഖത്തൊരു പുഞ്ചിരി ഉണ്ടാരുന്നു അത് കണ്ടിട്ടാണോ ആവ്വോ എന്‍റെ മുഖത്തും ഒരു പുഞ്ചിരി പൊട്ടി വിടര്‍ന്നു..പക്ഷെ അത് മണ്ടതരമായിന്നു അടുത്ത നിമിഷം മനസില്ലായി...


എന്താടാ ചിരിക്കുന്നേ ......ഞാന്‍ ഞെട്ടി വിറച്ചു...


അറ്റന്‍ഷന്‍....


പുലി മടയിലെ അലറ്ച്ചപോലെ അത് മുഴങ്ങി ....ഭിത്തികള്ളില്‍ തട്ടി പ്രതിധ്വനിച്ചു... എന്‍റെ കാതുകളില്‍ തുളഞ്ഞു കയറി....


ഞാന്‍ വടി വിഴുങ്ങിയ പോലെ നിന്നു...പണ്ട് സ്കൌട്ടിനു പോയത് നന്നായി...ഇതാണ് കാറന്നോന്‍മാര് പറയുന്നത് പഠിച്ചതൊന്നും വെറുതെ ആകില്ലന്നു...


നിനക്ക് കസേരയില്‍ ഇരിക്കാന്‍ അറിയാമോടാ ???


അറിയാം


എന്നാ ഒന്നു ഇരുന്നു കാണിച്ചേ....


ഞാന്‍ നിന്നു പരുങ്ങി...


എന്താടാ നിനക്കിരിക്കാന്‍ പറ്റത്തില്ലെ ഇരിക്കുന്നിടത്ത്‌ വല്ല പ്രശ്നമുണ്ടോ....??


അയ്യോ ഇല്ല ചേട്ടാ...


എന്നാ ഇരിക്കെടാ...


ഞാന്‍ വീണ്ടും നിന്നു പരുങ്ങി


എന്തെടാ നീ നിന്നു പരുങ്ങുന്നെ


അത്


എന്ത് അത്


അത്


ഹ പറ നിനക്കിരിക്കാന്‍ വയ്യേ


അല്ല അതല്ല ഇരിക്കാന്‍ ......( ശബ്ദം പുറത്തേക്കു വന്നില്ല )


എന്തെ ഇരിക്കാന്‍ വയ്യേ


ഇരിക്കാന്‍ കസേര കാണുന്നില്ല....


ഓഹോ അപ്പൊ കസേര ഉണ്ടാരുന്നേല്‍ നീ സീനിയേര്‍സിന്റെ നെഞ്ചത്ത് ഇരുന്നെനെല്ലോ....ഒരു പണി ചെയ്യ് കസേര ഇല്ലാതെ ഇരുന്നാല്‍ മതി...കസേര ഉണ്ടെന്നു വിചാരിച്ചാല്‍ മതി...ആ.. ഇരുന്നോ കാണട്ടെ...


ഞാന്‍ നല്ല ഒരു കസേര മനസ്സില്‍ ഓര്‍ത്തിട്ടു അതില്‍ ഇരുന്നു...


ഏതാഡാ ഈ കസേര..?? ( പിന്‍ വശത്ത് നിന്നരുന്നു ചോദ്യം...)


ഇത് എക്സികുട്ടിവ് കസേരയാ...(തിരിഞ്ഞു നോക്കില്ല എന്നാലും ഉത്തരം കൊടുത്തു...)


ഓഹോ...നീ കൊള്ളല്ലോടാ...


അപ്പോളല്ലെ അടുത്ത ഡിമാന്റ്,,,


ഇത്രേം നല്ല എക്സികുട്ടിവ് കസേര ഇട്ടിരിക്കല്ലെ....ഒരു കാലു കേറ്റി വെച്ചിരികെടാ...


കസേരയില് ഉള്ള ഇരുപ്പു കുഴപ്പമില്ലാരുന്നു പക്ഷെ ഇതിച്ചിരി കടന്ന കൈ ആയിപോയി


ഹും പെട്ടെന്ന് ആകട്ടെ....


കാലു കേറ്റി വെക്കാനുള്ള ശ്രമത്തില്‍ ഏതൊക്കെയോ മസ്സിലുകള്‍ പിണങ്ങി...പക്ഷെ അതൊന്നും കാര്യാക്കില്ല കാലെടുത്തങ്ങു വെച്ചതും ചക്ക വെട്ടി ഇട്ട പോലെ ഞാന്‍ നിലത്തു വീണു ...ബാക്ക് പോയി എന്നാലും ഞാന്‍ ചാടി പിടിച്ചു എണിറ്റു....


നിനക്കു ചായ അടിക്കാന്‍ അറിയാവോ...??


അറിയാം ....( ഹോ ദുഷ്ടന്മാര്‍ ഒരു ഇന്റര്‍വെല്‍ പോലും തരുന്നില്ല...ഇവനെ ഒക്കെ .....xxxx@@@xxxx......)


എന്നാ ഒന്നു കാണട്ടെ...


ആദ്യത്തെ എക്സ്പീരിയന്‍സ് ഉള്ളത് കൊണ്ട് ചായ പൊടിക്കോ,, ചൂട് വെള്ളത്തിനോ,, ഗ്ലാസ്സിനോ വേണ്ടി ഞാന്‍ കാത്തു നിന്നില്ല...ഞാന്‍ ചായ അടിച്ചു തുടങ്ങി...


നിനക്കു നന്നായി ചായ അടിക്കാന്‍ അറിയാല്ലോ...വിശക്കുന്നു എനിക്കു രണ്ടു ദോശ വേണം... പെട്ടെന്ന് വേണം...


നല്ല അനുസരണ ഉള്ള കുട്ടിയെ പോലെ ഞാന്‍ കല്ലെടുത്ത്‌ വെച്ചു ദോശ മാവു നന്നായി കലക്കി കോരി ഒഴിച്ചു...നല്ല പോലെ പരത്തി...


ചോദ്യങ്ങള്‍ ശരം കണക്കെയാണ്‌ വന്നത്....


ദോശ പറഞ്ഞിട്ട് നീ എന്താ നെയ്‌ റോസ്റ്റ് ആണോ ഉണ്ടാക്കുന്നെ??..


ഞാന്‍ വേറെ ഉണ്ടാക്കാം ചേട്ടാ...


ഇതെന്നാടാ ദോശ മാവു വീഴുംബം കല്ലില്‍ നിന്നും ശബ്ദം കേള്‍ക്കാത്തെ ... കല്ല്‌ ചൂടായില്ലെ....ശബ്ദം കേള്കട്ടെ....


ശ് ശ് ശ് ശ് ശ് ( ഞാന്‍ ശബ്ദം ഉണ്ടാക്കി)


നല്ല ഭാവി ഉണ്ട്... ആഹ മതി...നിനക്കു പാട്ട് പാടാന്‍ അറിയാവോ...??


അറിയാം ചേട്ടാ...


എന്നാ ഒട്ടും സമയം കളയണ്ട പാടിക്കോ ....


കൌസല്യ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യ പ്രവര്തതെ...

ഇതെന്നാടാ വെങ്കിടേശ്വര സുപ്രഭാതം പാടുന്നത് അത് ഈ തൃസന്ധ്യ നേരത്ത്...വേറെ പാടെടാ...

മാനസമൈനെ വരൂ മധുരം നുള്ളി തരൂ....


നീ ശരിയാകില്ല...വേറെ ഒരു പാട്ടും കിട്ടില്ലെടാ...മൈക്കില്‍ ജാക്ക്സണ്‍ന്‍റെ ഏതേലും പാടെടാ...( അത് പുതിയ ശബ്ദം ആയിരുന്നു...)


ശബ്ദത്തിന്റെ ഉറവിടം അറിയാനായി ഞാന്‍ ഒന്നു പരതി...ഹോ കണ്ടു കിട്ടി..എല്ലിച്ച് നേരെ നില്ക്കാന്‍ ആരോഗ്യം ഇല്ലാതെ ഈ ശരീരത്തില്‍ നിന്നാണോ ഈ ഗര്‍ജ്ജനം കേട്ടത്....


അയ്യോ ചേട്ടാ അറിയില്ല..


ഓഹോ എന്ന മൈക്കില്‍ ജാക്ക്സണ്‍ന്‍റെ ഏതേലും രണ്ടു പാട്ട് എഴുതി പഠിച്ചു പാടി കേള്‍പ്പികണം...


ശരി ചേട്ടാ..


എന്നാ വേറെ പാടെടാ....


തംബുരു കുളിര്‍ ചൂടിയോ തളിരന്‍ഗുലി തൊടുമ്പോള്‍....


ഇവന്‍ ശരിയാകണ ലക്ഷണമില്ല...ഒരു പണി ചെയ് ഈ പാട്ട് പാടി ചായ അടിക്കെട്ടോ...


എന്‍റെ കിളി പറന്നു...ഏതേലും വേറെ പാട്ടു പാടികോളാമാരുന്നു...


ആഹ തുടങ്ങിക്കോ...


ഞാന്‍ ചായ അടിച്ചു കൊണ്ട് പാടാന്‍ തുടങ്ങി...അല്ല പാടി കൊണ്ട് ചായ അടിക്കാന്‍ തുടങ്ങി...എന്‍റെ താള ബോധത്തെ ഞാന്‍ മനസ്സാല്‍ പ്രശംസിച്ചു...


ഒരു അഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ നിറുത്തികോളാന്‍ പറഞ്ഞു...സമയം പോയത് അറിഞ്ഞിലാ...കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു അവരെല്ലാം റെഡി ആയി..


ഞാന്‍ അപ്പോളും അവരുടെ റൂമില്‍ നില്‍ക്കുകയായിരുന്നു...ബോക്സിംഗ് ചമ്പിയന്‍ ചോദിച്ചു...


നിനക്കു കഴികണ്ടെ...??


കഴിക്കണം...പക്ഷെ....


എന്നാ റെഡി ആകെടാ...

കോളേജ് ഗ്രൌണ്ട് കട്ട്‌ ചെയ്തു സ്പീഡില്‍ നടക്കാരുന്നു അവര്‍...ഒപ്പം എത്താന്‍ ഞാന്‍ കുറച്ചു കഷ്ടപ്പെട്ടു....

നീ നോണ്‍ വെജിറ്റേറിയന്‍ അല്ലെടാ....

ആ അതേ ചേട്ടാ...

എന്തായാലും ഇന്ന് നല്ല ഊണ് കഴിക്കാം...വാസുപ്പിടെ കടേല്‍ പോകാം...കുറച്ചു ദൂരം ആണേലും നല്ല ഭക്ഷണമാണ്....നല്ല പുളിശ്ശേരികിട്ടും ...


ഞാന്‍ ഒന്നും മിണ്ടിയില്ലാ...വെട്ടാന്‍ കൊണ്ട് പോകുന്ന അറവുമാടിന്നു നല്ല പുല്ലും വെള്ളവും കൊടുക്കുമെന്ന് കേട്ടിടുണ്ട് പക്ഷെ ഇപ്പോ അത് മനസ്സിലായി....


വാസ്സുപ്പിന്നു പറഞ്ഞാല്‍ വാസുപിള്ളേടെ കട എന്നാണ്...കോളേജ് ഉണ്ടായ കാലം തൊട്ടെ ഉള്ള സര്‍വീസ് ആണ്....


കടയിലെത്തി...ചെറിയ തിരക്കുണ്ട്‌...എവിടെ തിരിഞ്ഞു നോക്കിയാലും കുറുക്കന്റെ ആര്തിയോടുള്ള നോട്ടമായിരുന്നു ....ഞാനോ ഒരു നേര്ച്ച കോഴി...ദൈവമെ....ഈ കഠിന സമയത്തെന്നെ ഒറ്റക്കാകല്ലെ...കടയിലെ ചേട്ടന്‍ എന്തൊക്കെയോ ഐറെമ്സിന്റെ പേര് പറഞ്ഞു ഞാന്‍ അതൊന്നും കേട്ടില്ല...

ഊണ് മതി ചേട്ടാ...(ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു)


പെട്ടെന്ന് കഴിച്ചു പക്ഷെ കൂടെ ഉള്ളവര്‍ കഴിച്ചു തീര്‍നിട്ടെ ഞാന്‍ എനിട്ടുള്ളു‌...ഇനി ഒറ്റക്കെങ്ങനും കൈ കഴുകാന്‍ പോയി ആരേലും എന്നെ തട്ടിക്കൊണ്ടു പോയലോന്നുള്ള പെടിയരുന്നു ഉള്ളില്‍ ‍...തിരിച്ചു റൂമിലേക്ക്‌ വരുന്നതിനിടയില്‍ അവര്‍ പലതും ചോദിച്ചു...അധികവും എന്‍റെ വീടിലെ കാര്യങ്ങള്‍ ആയിരുന്നു...റൂം എത്തിയപ്പോള്‍ സമയം എട്ട്...അവര്‍ എന്തൊക്കെയോ പഠിക്കാന്‍ പോയി...തല്ക്കാലത്തേക്ക് രക്ഷപ്പ്പെട്ടു പക്ഷെ ആ രക്ഷപെടലിനു ഒരു ഒന്നര മണിക്കൂറിന്റെ ദൈര്ഖ്യമേ ഉണ്ടായിരുന്നുള്ളു‌...


ഡാ അരുണേ....


ഞാന്‍ ഞെട്ടി കട്ടിലില്‍ നിന്നും ചാടി എണിറ്റു...


എന്താ ചേട്ടാ...


വിളിച്ചാല്‍ നിനക്കു വരാന്‍ ബുദ്ധിമുട്ടുണ്ടോ...അതോ ആനയും അമ്പാരിയും വേണോ?


ഞാന്‍ ചെന്നു...


അച്ഛനും അമ്മയും അധ്യാപകരല്ലെ അപ്പൊ നിനക്കു നല്ല ജനറല്‍ നോലെട്ജു ഉണ്ടായിരിക്കുമാല്ലെ...അതൊന്നു ടെസ്റ്റ്‌ ചെയ്യാം...ഉത്തരം തെറ്റിയാല്‍ നിന്നെ ഞങ്ങള്‍ സെരിയക്കും...


എനിക്കു തല കറങ്ങണപോലെ തോന്നി...വീഴാതിരിക്കാന്‍ ഞാന്‍ അടുത്ത ഭിത്തിയിലേക്ക് ചേര്‍ന്ന് നിന്നു...


ഭാരതത്തിന്‍റെ പ്രധാനമന്ത്രി ആര്?


അടല്‍ ബിഹാരി വാജ്പേയ് ..


നിന്‍റെ മടിയില്‍ ഇരുത്തി ആണോടാ പേരിട്ടതു???


ആയോ അല്ല ചേട്ട...


എന്നാ കുറച്ചു ബഹുമാനത്തോടെ പറയെടാ...


ശ്രീ അടല്‍ ബിഹാരി വാജ്പേയ് ..


ആ.. കറക്ട്...

ഭാരതത്തിന്‍റെ പ്രസിഡന്റ്‌ ആര്?

ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം...


ആ.. കറക്ട്....ഭാരതത്തിന്‍റെ മുന്‍ പ്രസിഡന്റ്‌ ആര്?

ശ്രീ കെ ആര്‍ നാരായണന്‍....


ഹോ ഇവന്‍ ഒരു രക്ഷയും ഇല്ലാട്ടോ...പുലിയാ...എല്ലാം പടിച്ചിട്ടാ വന്നേക്കണത്...


ബി.ടെക് ഫുള്‍ ഫോം പറയെടാ...


ബാച്ചിലര്‍ ഓഫ് ടെകനൊലൊജി.....


സ്പെല്ലിംഗ് പറയെടാ...


ഞാന്‍ ഒന്നു പരുങ്ങി....


ബി എ സി എച് ഐ എല്‍ ഇ ആര്‍  ( bachiler )..


ഓഹോ ...സ്പെല്ലിംഗ് പോലും അറിയാതെയാണല്ലേ...ഒരു അമ്പതു തവണ എഴുതിട്ടു വാ....


ഞാന്‍ ഒരു പേപ്പര്‍ എടുത്ത്‌ എഴുത്തി തുടങ്ങി... ബി എ സി എച് ഇ എല്‍ ഓ ആര്‍ ‍( bachelor )...


ഡാ...എഴുതിയത് മതി...ഇവിടെ വാ...


ദേശീയ ഗാനം പാടെടാ..പക്ഷെ അമ്പത്തി രണ്ടു സെക്കെന്റിനുള്ളില്‍ പാടി തീര്കണം....

ഹോ ഭാഗ്യം പണ്ട് ടൈം കറക്ട് ആക്കി പാടിട്ടുള്ളതാ....

ജനഗണമന ....... ഞാന്‍ പാടി തുടങ്ങി....


കറക്ട് ടൈംമില്‍ പാടി തീര്‍ന്നു...അവര്‍ക്ക് സന്തോഷമായി...


കലാപരിപാടികള്‍ അവസാനിച്ചു....ഇനി നിനകെന്തെലും ചോദികാനുന്ടെല്‍ ചോദിക്കാം....


എനിക്കു ധൈര്യം പോരായിരുന്നു...എന്നാലും വീണ്ടും വീണ്ടുമുള്ള നിരബന്ധത്തില്‍ ഞാന്‍ എല്ലാവരുടെയും പേരും, വീടും, ബ്രാഞ്ചും ചോദിച്ചു....എല്ലാം കഴിഞ്ഞു , പോയി കിടന്നോളാന്‍ പറഞ്ഞു....


ആദ്യ രാത്രി ഫ്ലോപ്‌ ആയെങ്കിലും രണ്ടാമത്തെ രാത്രി കൂര്‍ക്കം വലിച്ചുറങ്ങി ..

ഖുര്‍ ... ഖുര്‍ ... ഖുര്‍ .. ഖുര്‍ .........

ഒരു സ്വപ് നംഒരു തടി ബഞ്ചിലെ അറ്റത്ത്,,,, കൈകള്‍ രണ്ടും മടക്കി ഡസ്ക്കില്‍ വച്ച് അതിന്മേല്‍ തല ചായ്ച്ചു കിടകയാണ് ഞാന്‍ ....  


എന്‍റെ കൈകള്‍ അനങ്ങുന്നില്ല..ശരീരം ചലിക്കുന്നില്ല ..... എങ്കിലും കണ്ണുനീര്‍ തുളളികള്‍ അടര്ന്നു വീഴാന്‍ മറന്നിരുന്നില്ല ...ഏതോ ജന്മത്തെ പാപമെന്നോണം പലതും ഓര്ത്തു അടക്കിപിടികാനാവാതെ ഞാന്‍ വിങ്ങുകയാണ്.....  


എന്‍റെ ഞരക്കം ക്ലാസ് മുറിയിലെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചുവോ..... അലയടിക്കുന്ന നേര്ത്ത കാറ്റുകള്‍ അറിയുഞ്ഞുവോ??.... ഗദ്ഗദം ഉയര്ന്നു കേള്ക്കാന്‍ തുടങ്ങവെ.....  


എന്‍റെ ചുമലില്‍ ഒരു കൈ സ്പര്ശം... ഞാന്‍ ഉണരാന്‍ വൈകിയോ ?? എന്‍റെ ഹൃദയസ്പന്ദനത്തിന്‍റെ വേഗം കൂടിയോ?? ...ഞാന്‍ ..തല ഉയര്ത്തി.. ' ശ്രീ '..എന്ന ഇടറുന്ന ആ ധ്വനി എന്‍റെ കണ്ണീരിനെ നീരാവി ആക്കിയതു പോലെ തോന്നി.... ആ കണ്ണുകള്‍ എന്നെ ഉറ്റു നോക്കുന്നു..... ആ കൈകള്‍ എന്നെ മുറുകെ പിടിച്ചപോള്‍ തലോടിയപോള്‍ എന്തോ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു എന്ന തോന്നല്‍ ...  


ഞാന്‍ ചിരിച്ചു....  


സ്നേഹത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിലെ വഞ്ചനയുടെയും യാതനയുടെയും അവഗണനയുടെയും അനുഭവങ്ങള്‍ പുലമ്പവേ പൊട്ടി കരഞ്ഞ എന്‍റെ കണ്ണുനീര്‍ ഒപ്പി എന്നോട് പറഞ്ഞു...ഇനി കരയരുത്. ഞാന്‍ ഉണ്ട് ....ആ വാക്കുകള്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ ആഗ്രഹിച്ചതെല്ലാം തന്നു....


പിന്നെയുള്ള എല്ലാ നാളുകളും എനിക്ക് കൂട്ടായി.....ഒരു കാറ്റായി......ഒരിക്കലും തോരാത്ത മഴയായി.......ഈശ്വരന്‍റെ നിധിയായി.......ഞാന്‍ കാത്തു സൂക്ഷിച്ചു.. എന്നെ സ്നേഹം കൊണ്ട് മൂടി.....ഞാന്‍ ഒരു പൂമ്പാറ്റയായ് പാറി.... എന്നും ഇതു പോലെ ആയിരിക്കണം എന്‍റെ ജീവിതം എന്ന് ഞാന്‍ ആഗ്രഹിച്ചു.... ഇനി എനിക്ക് വേറെ ആരും വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു ...എന്‍റെ ഉള്ളില്‍ ആഗ്രഹങ്ങളുടെ നാമ്പ് പൊട്ടി മുളക്കുന്നുവോ???


കാലചക്രത്തിന്റെ ചലനം ഞാന്‍ അറിയുന്നില്ല ......  


പെട്ടെന്ന് അതാ എന്‍റെ സന്തോഷം തുളുമ്പുന്ന ജീവിതത്തെ കീറി മുറിച്ചൊരു ഗര്‍ജനം....സൈലെന്സ് പ്ലീസ്....  


ബ്ലോക്ക് ഡയഗ്രാമുകള്‍ ബോ ബോര്‍ഡില്‍ തെളിഞ്ഞു മാഞ്ഞപോഴും ഞാന്‍ ആ യാന്ത്രിക ലോകത്തായിരുന്നു....എപ്പോഴൊക്കെയോ യാഥാര്ത്യമായെങ്കില്‍ എന്ന ചിന്തയും.....


Tuesday, October 13, 2009

ക്ഷണികമായൊരു വിട

കൊടും താപം പേറുന്ന സൂര്യ തേജസിനും നിര്‍മ്മലവും ശീതളവുമായ ചാന്ദ്രരശ്മികും സ്വന്തമായ നീ ...എന്നും വിഷാദമൂകയായിരുന്നു..  

ആകാശ നീലിമയില്‍ നിന്‍റെ പുഞ്ചിരി അരുണ വര്‍ണമായി പ്രകൃതിയെ തഴുകിയപോഴും , നിന്‍റെ ശോണിത വര്‍ണത്തില്‍ പ്രകൃതി നവ വധുവിനെ പോലെ ഒരുങ്ങിയ പോഴും നീ അറിഞ്ഞിരുന്നില്ല നിന്നെ സ്നേഹികുന നിന്‍റെ കളികൂട്ടുകാരന്‍ നിന്‍റെ ചിത്രം കടലാസുകളില്‍ കോറിയിടുവാന്‍ ശ്രമികുന്നു എന്ന് ...  

മേഘങ്ങളുടെ ഇടയില്‍ നീ ഒളിച്ചപോഴും മഴവില്ലിന്‍ വര്‍ണത്തില്‍ നീ മാഞ്ഞപോഴും നിന്നെ ഞാന്‍ അറിഞ്ഞിരുന്നു ..  

യാന്ത്രികമായ ഈ ജീവിതത്തിന്‍ ചുഴികളില്‍ ഞാന്‍ വഴുതി വീണപോഴും സത്യങ്ങളില്‍ നിന്നും പലായനം ചെയ്തപോഴും ഞാന്‍ നിന്നില്‍ നിന്നും അകലുകയായിരുന്നോ?? എനിക്ക് അറിയില്ല ...  
പിന്നീടെപോഴോ ഞാന്‍ നിന്നെ ഓര്‍ത്തു..ഗഗന രാജാകുമാരിയായ നിന്നെ എനിക്ക് മറക്കാന്‍ പറ്റുമോ???കഴിയില്ല...  
നിന്‍റെ വരവ് കാലചക്രത്തിന്‍റെ തുടിപ്പുകള്‍ തുടി കൊട്ടി പാടും പോലെയാണ് .ജീവസ്പന്ദനങ്ങളെ സ്വസ്ഥാനളില്‍ എത്തിക്കുനത്തില്‍ നിന്‍റെ പങ്ക് അദൃശ്യമായ വഴി കാട്ടിയെ പോലെയാണ് ..  

നിന്നെ തഴുകി വരുന്ന കാറ്റിനോട് നീ എന്‍റെ കഥകള്‍ പറഞ്ഞു.. 

മേഘങ്ങളില്‍ നിന്‍റെ ജീവിതം നീ ഒളിപ്പിച്ചുവച്ചു..എന്തിനായിരുന്നു.... ? നീ എന്നും എന്‍റെ നല്ല മിത്രം ആയിരുന്നില്ലേ.????..ഞാനെനും നിന്നെ ആരാധിച്ചിരുന്നു.. നിന്‍റെ സൗന്ദര്യം ആസ്വദിച്ചിരുന്നു..നിന്നോട് ഞാന്‍ എന്നും എന്‍റെ ജീവിതം പങ്ക് വച്ചിരുന്നു.. പലതും നിന്‍റെ അടുത്ത് ഞാന്‍ പറഞ്ഞു..പക്ഷേ കൂടുതലും എന്‍റെ സങ്കടങ്ങളായിരുന്നു...നിന്‍റെ സാന്ത്വനപ്പെടുത്തലുകള്‍ നിര്‍മ്മലമായ ശോണിത രശ്മികള്‍ ആയിരുന്നു എന്ന് ഞാന്‍ അറിയുന്നു ...  
വര്‍ണ്ണ വിസ്മയങ്ങളില്‍ ഏറ്റവും സുന്ദരമായ നിന്നെ കവികള്‍ വര്‍ണ്ണിച്ചപോഴും..നിന്‍റെ സൗന്ദര്യം ഒപ്പി എടുത്തപോഴും നീ സന്തുഷ്ട്ടയാണ് എന്ന് നടിക്കുകയായിരുന്നു..പക്ഷെ നിന്‍റെ വിഷാദം തുളുമ്പിനിന്ന അന്തരംഗങ്ങളെ ഞാനറിഞ്ഞിരുന്നു..എങ്കിലും നിന്‍റെ വിഷമങ്ങള്‍ പകുത്തെടുകാന്‍ എനിക്ക് സാധിച്ചില്ല.. നിനക്ക് തോന്നാം ഞാന്‍ കഠിനഹൃദയനാന്നെണ്.. പക്ഷെ കാലം എനിക്ക് എന്നും ദുഃഖങ്ങളെ നല്കിയിട്ടുള്ളൂ.. അതിനാല് ഞാന്‍ മൗനം അവലംബിച്ചു..  

നിന്നെ ഞാന്‍ എന്നും എന്‍റെ പ്രീയപെട്ടവര്‍ക്കായി വര്‍ണ്ണിച്ചു കൊടുത്തിരുന്നു..നിന്‍റെ ഗമനാഗമങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു....ഞാന്‍ ചോദിക്കാന്‍ മറന്നു, നിനക്ക് പ്രീയപെട്ടവര്‍ ആരൊക്കേയാണ്.. നിന്‍റെ പ്രിയപെട്ടവരുടെ കൂട്ടത്തില്‍ ഞാന്‍ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു..എന്തായാലും ഒരു കാര്യം പറയാം .നീ എനിക്ക് വളരെ പ്രിയപ്പെട്ടവള്‍ ..എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്..എന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന എന്‍റെ സ്വന്തം സുഹൃത്ത്....നിനക്ക് തോന്നാം എന്താന്ന് അങ്ങനെയെന്ന്....നീ ഒരിക്കലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല ,വാക്കുകളാല്‍ സാന്ത്വനിപ്പിച്ചിട്ടില്ല ..പക്ഷെ നിന്‍റെ കിരണങ്ങള്‍ എന്നും എനിക്ക് സാന്ത്വനമേകിയ തലോടലുകള്‍ ആയിരുന്നു..  

എന്‍റെ പ്രീയപ്പെട്ടവരെല്ലാം എന്നെ തള്ളി പറഞ്ഞപ്പോള്‍ നീ എന്നെ ഹൃദയത്തോടു ചേര്‍ത്ത് ആശ്വസിപിച്ചു..കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാന്‍ പരിചയപ്പെട്ട എല്ലാവരും അവസരം കിട്ടിയപോഴെല്ലാം എന്നെ വേദനിപ്പിച്ചു ..അവരൊക്കെ എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്ന ,എന്‍റെ സ്വന്തം ,എന്നെനിക്ക് തോന്നിയവര്‍ ആയിരുന്നു ..പക്ഷെ ഒരിക്കല്‍ പോലും നീ എന്നെ മറന്നില്ല,എന്നെ തനിച്ചാക്കിയില്ല...എന്നോട് പരിഭവപ്പെട്ടില്ല..  
തിരിച്ചറിഞ്ഞ കാലം തൊട്ടേ നീ എന്‍റെ കളിക്കുട്ടുകരിയയിരുന്നു..എന്‍റെ കാലടികള് ഉറപ്പിച്ചു വച്ച് നടക്കാന്‍ പഠിച്ചപോഴും,പിന്നീട് ഓടിയപ്പോഴും..നീ എനിക്ക് ഒപ്പമുണ്ടായിരുന്നു.അറിയാതെ നമ്മുടെ ബന്ധം വളരുകയായിരൂന്നു.എന്‍റെ ജീവിതത്തിലെ എല്ലാ നിര്‍ണ്ണായക നിമിഷങ്ങളിലും നീ ഭാഗഭാഗത്വം നേടിയിരുന്നു... ഇന്ന് നീ എന്നോട് പിണക്കമാണെന്നു തോന്നുന്നു..അല്ലെങ്കില്‍ എന്തിനു വര്‍ഷമേഘങ്ങളുടെ പിന്നില്‍ നീ ഒളിച്ചു..നമ്മുടെ സൗഹൃദം താളുകളില്‍ വരച്ചിടാന്‍ ശ്രമിക്കയായിരുന്നു ഞാന്‍..നിന്നെ ആയിരിക്കണം അതു ആദ്യം വായിച്ചു കേള്പ്പിക്കേണ്ടത് എന്ന് ആഗ്രഹിച്ചു..പക്ഷെ നീ എന്‍റെ പ്രതീഷകള്‍ തെറ്റിച്ചു..  
എന്‍റെ പ്രീയപ്പെട്ടവര്‍ നിന്നെ ഈ വരികളില്‍ കൂടി അറിയും.നമ്മുടെ സൗഹൃദം അവര്‍ക്കൊരു പുതുമയായിരിക്കും..പക്ഷെ അവര്‍ക്ക് തെറ്റി , വാക്കുകള് കൊണ്ട് നിന്നെ വര്‍ണ്ണിക്കാന്‍ ശ്രമിച്ച ഞാന്‍ മഠയനാണ്..നിന്‍റെ സ്നേഹം അതിന്‍റെ ആഴവും പരപ്പും..ഹൃദയത്തില് തങ്ങിനില്ക്കുന്ന ആ സ്നേഹത്തിന്‍റെ ആര്‍ദ്രത ഒരിക്കലും വാക്കുകളാല്‍ വിശദീകരിക്കാനോ ചിത്രീകരിക്കാനോ കഴിയുകയില്ല..എങ്കിലും എന്‍റെ പ്രീയപ്പെട്ട ' സന്ധ്യേ ' ..നിനക്കായ്..  
ഹേ ഗഗനരാജകുമാരീ.......നീ എന്നും എന്‍റെ സ്വന്തമായിരിക്കണം..എന്‍റെ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ നിന്‍റെ സാമീപ്യം ആഗ്രഹിക്കുന്നു....എന്‍റെ സ്നേഹാര്ദ്രമായ സ്വകാര്യങ്ങളൂം....., മിഥ്യകളായ സ്നേഹവാക്കുകളും .....,അവയില്‍ കെട്ടിയുയര്‍ത്തിയ ആഗ്രഹങ്ങളും ....., എന്നെങ്കിലും നടക്കും എന്ന് വിശ്വസിക്കുന്ന സ്വപ്നങ്ങളൂം......, നിന്‍റെ കൈകളില്‍ ഏല്പ്പിക്കൂന്നു.നിനെ ഞാന്‍ വിശ്വസിക്കുന്നു....എന്‍റെ മനസ്സില്‍ എന്നും നീ അനശ്വരയായ എന്‍റെ കളികൂട്ടുകാരിയായിരിക്കും..നീ എനിക്ക് ഒപ്പം എന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ......വിശ്വസത്തോടെ......എന്‍റെ ' സന്ധ്യേ ' വിട...ഇനി ഒരു സമാഗമം വരെ ക്ഷണികമായൊരു വിട .....