Tuesday, October 13, 2009

ക്ഷണികമായൊരു വിട

കൊടും താപം പേറുന്ന സൂര്യ തേജസിനും നിര്‍മ്മലവും ശീതളവുമായ ചാന്ദ്രരശ്മികും സ്വന്തമായ നീ ...എന്നും വിഷാദമൂകയായിരുന്നു..  

ആകാശ നീലിമയില്‍ നിന്‍റെ പുഞ്ചിരി അരുണ വര്‍ണമായി പ്രകൃതിയെ തഴുകിയപോഴും , നിന്‍റെ ശോണിത വര്‍ണത്തില്‍ പ്രകൃതി നവ വധുവിനെ പോലെ ഒരുങ്ങിയ പോഴും നീ അറിഞ്ഞിരുന്നില്ല നിന്നെ സ്നേഹികുന നിന്‍റെ കളികൂട്ടുകാരന്‍ നിന്‍റെ ചിത്രം കടലാസുകളില്‍ കോറിയിടുവാന്‍ ശ്രമികുന്നു എന്ന് ...  

മേഘങ്ങളുടെ ഇടയില്‍ നീ ഒളിച്ചപോഴും മഴവില്ലിന്‍ വര്‍ണത്തില്‍ നീ മാഞ്ഞപോഴും നിന്നെ ഞാന്‍ അറിഞ്ഞിരുന്നു ..  

യാന്ത്രികമായ ഈ ജീവിതത്തിന്‍ ചുഴികളില്‍ ഞാന്‍ വഴുതി വീണപോഴും സത്യങ്ങളില്‍ നിന്നും പലായനം ചെയ്തപോഴും ഞാന്‍ നിന്നില്‍ നിന്നും അകലുകയായിരുന്നോ?? എനിക്ക് അറിയില്ല ...  
പിന്നീടെപോഴോ ഞാന്‍ നിന്നെ ഓര്‍ത്തു..ഗഗന രാജാകുമാരിയായ നിന്നെ എനിക്ക് മറക്കാന്‍ പറ്റുമോ???കഴിയില്ല...  
നിന്‍റെ വരവ് കാലചക്രത്തിന്‍റെ തുടിപ്പുകള്‍ തുടി കൊട്ടി പാടും പോലെയാണ് .ജീവസ്പന്ദനങ്ങളെ സ്വസ്ഥാനളില്‍ എത്തിക്കുനത്തില്‍ നിന്‍റെ പങ്ക് അദൃശ്യമായ വഴി കാട്ടിയെ പോലെയാണ് ..  

നിന്നെ തഴുകി വരുന്ന കാറ്റിനോട് നീ എന്‍റെ കഥകള്‍ പറഞ്ഞു.. 

മേഘങ്ങളില്‍ നിന്‍റെ ജീവിതം നീ ഒളിപ്പിച്ചുവച്ചു..എന്തിനായിരുന്നു.... ? നീ എന്നും എന്‍റെ നല്ല മിത്രം ആയിരുന്നില്ലേ.????..ഞാനെനും നിന്നെ ആരാധിച്ചിരുന്നു.. നിന്‍റെ സൗന്ദര്യം ആസ്വദിച്ചിരുന്നു..നിന്നോട് ഞാന്‍ എന്നും എന്‍റെ ജീവിതം പങ്ക് വച്ചിരുന്നു.. പലതും നിന്‍റെ അടുത്ത് ഞാന്‍ പറഞ്ഞു..പക്ഷേ കൂടുതലും എന്‍റെ സങ്കടങ്ങളായിരുന്നു...നിന്‍റെ സാന്ത്വനപ്പെടുത്തലുകള്‍ നിര്‍മ്മലമായ ശോണിത രശ്മികള്‍ ആയിരുന്നു എന്ന് ഞാന്‍ അറിയുന്നു ...  
വര്‍ണ്ണ വിസ്മയങ്ങളില്‍ ഏറ്റവും സുന്ദരമായ നിന്നെ കവികള്‍ വര്‍ണ്ണിച്ചപോഴും..നിന്‍റെ സൗന്ദര്യം ഒപ്പി എടുത്തപോഴും നീ സന്തുഷ്ട്ടയാണ് എന്ന് നടിക്കുകയായിരുന്നു..പക്ഷെ നിന്‍റെ വിഷാദം തുളുമ്പിനിന്ന അന്തരംഗങ്ങളെ ഞാനറിഞ്ഞിരുന്നു..എങ്കിലും നിന്‍റെ വിഷമങ്ങള്‍ പകുത്തെടുകാന്‍ എനിക്ക് സാധിച്ചില്ല.. നിനക്ക് തോന്നാം ഞാന്‍ കഠിനഹൃദയനാന്നെണ്.. പക്ഷെ കാലം എനിക്ക് എന്നും ദുഃഖങ്ങളെ നല്കിയിട്ടുള്ളൂ.. അതിനാല് ഞാന്‍ മൗനം അവലംബിച്ചു..  

നിന്നെ ഞാന്‍ എന്നും എന്‍റെ പ്രീയപെട്ടവര്‍ക്കായി വര്‍ണ്ണിച്ചു കൊടുത്തിരുന്നു..നിന്‍റെ ഗമനാഗമങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു....ഞാന്‍ ചോദിക്കാന്‍ മറന്നു, നിനക്ക് പ്രീയപെട്ടവര്‍ ആരൊക്കേയാണ്.. നിന്‍റെ പ്രിയപെട്ടവരുടെ കൂട്ടത്തില്‍ ഞാന്‍ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു..എന്തായാലും ഒരു കാര്യം പറയാം .നീ എനിക്ക് വളരെ പ്രിയപ്പെട്ടവള്‍ ..എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്..എന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന എന്‍റെ സ്വന്തം സുഹൃത്ത്....നിനക്ക് തോന്നാം എന്താന്ന് അങ്ങനെയെന്ന്....നീ ഒരിക്കലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല ,വാക്കുകളാല്‍ സാന്ത്വനിപ്പിച്ചിട്ടില്ല ..പക്ഷെ നിന്‍റെ കിരണങ്ങള്‍ എന്നും എനിക്ക് സാന്ത്വനമേകിയ തലോടലുകള്‍ ആയിരുന്നു..  

എന്‍റെ പ്രീയപ്പെട്ടവരെല്ലാം എന്നെ തള്ളി പറഞ്ഞപ്പോള്‍ നീ എന്നെ ഹൃദയത്തോടു ചേര്‍ത്ത് ആശ്വസിപിച്ചു..കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാന്‍ പരിചയപ്പെട്ട എല്ലാവരും അവസരം കിട്ടിയപോഴെല്ലാം എന്നെ വേദനിപ്പിച്ചു ..അവരൊക്കെ എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്ന ,എന്‍റെ സ്വന്തം ,എന്നെനിക്ക് തോന്നിയവര്‍ ആയിരുന്നു ..പക്ഷെ ഒരിക്കല്‍ പോലും നീ എന്നെ മറന്നില്ല,എന്നെ തനിച്ചാക്കിയില്ല...എന്നോട് പരിഭവപ്പെട്ടില്ല..  
തിരിച്ചറിഞ്ഞ കാലം തൊട്ടേ നീ എന്‍റെ കളിക്കുട്ടുകരിയയിരുന്നു..എന്‍റെ കാലടികള് ഉറപ്പിച്ചു വച്ച് നടക്കാന്‍ പഠിച്ചപോഴും,പിന്നീട് ഓടിയപ്പോഴും..നീ എനിക്ക് ഒപ്പമുണ്ടായിരുന്നു.അറിയാതെ നമ്മുടെ ബന്ധം വളരുകയായിരൂന്നു.എന്‍റെ ജീവിതത്തിലെ എല്ലാ നിര്‍ണ്ണായക നിമിഷങ്ങളിലും നീ ഭാഗഭാഗത്വം നേടിയിരുന്നു... ഇന്ന് നീ എന്നോട് പിണക്കമാണെന്നു തോന്നുന്നു..അല്ലെങ്കില്‍ എന്തിനു വര്‍ഷമേഘങ്ങളുടെ പിന്നില്‍ നീ ഒളിച്ചു..നമ്മുടെ സൗഹൃദം താളുകളില്‍ വരച്ചിടാന്‍ ശ്രമിക്കയായിരുന്നു ഞാന്‍..നിന്നെ ആയിരിക്കണം അതു ആദ്യം വായിച്ചു കേള്പ്പിക്കേണ്ടത് എന്ന് ആഗ്രഹിച്ചു..പക്ഷെ നീ എന്‍റെ പ്രതീഷകള്‍ തെറ്റിച്ചു..  
എന്‍റെ പ്രീയപ്പെട്ടവര്‍ നിന്നെ ഈ വരികളില്‍ കൂടി അറിയും.നമ്മുടെ സൗഹൃദം അവര്‍ക്കൊരു പുതുമയായിരിക്കും..പക്ഷെ അവര്‍ക്ക് തെറ്റി , വാക്കുകള് കൊണ്ട് നിന്നെ വര്‍ണ്ണിക്കാന്‍ ശ്രമിച്ച ഞാന്‍ മഠയനാണ്..നിന്‍റെ സ്നേഹം അതിന്‍റെ ആഴവും പരപ്പും..ഹൃദയത്തില് തങ്ങിനില്ക്കുന്ന ആ സ്നേഹത്തിന്‍റെ ആര്‍ദ്രത ഒരിക്കലും വാക്കുകളാല്‍ വിശദീകരിക്കാനോ ചിത്രീകരിക്കാനോ കഴിയുകയില്ല..എങ്കിലും എന്‍റെ പ്രീയപ്പെട്ട ' സന്ധ്യേ ' ..നിനക്കായ്..  
ഹേ ഗഗനരാജകുമാരീ.......നീ എന്നും എന്‍റെ സ്വന്തമായിരിക്കണം..എന്‍റെ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ നിന്‍റെ സാമീപ്യം ആഗ്രഹിക്കുന്നു....എന്‍റെ സ്നേഹാര്ദ്രമായ സ്വകാര്യങ്ങളൂം....., മിഥ്യകളായ സ്നേഹവാക്കുകളും .....,അവയില്‍ കെട്ടിയുയര്‍ത്തിയ ആഗ്രഹങ്ങളും ....., എന്നെങ്കിലും നടക്കും എന്ന് വിശ്വസിക്കുന്ന സ്വപ്നങ്ങളൂം......, നിന്‍റെ കൈകളില്‍ ഏല്പ്പിക്കൂന്നു.നിനെ ഞാന്‍ വിശ്വസിക്കുന്നു....എന്‍റെ മനസ്സില്‍ എന്നും നീ അനശ്വരയായ എന്‍റെ കളികൂട്ടുകാരിയായിരിക്കും..നീ എനിക്ക് ഒപ്പം എന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ......വിശ്വസത്തോടെ......എന്‍റെ ' സന്ധ്യേ ' വിട...ഇനി ഒരു സമാഗമം വരെ ക്ഷണികമായൊരു വിട .....3 comments:

 1. Aarum ithuvara comment onnum ayachillallaa
  Saramilla inna pidicho enta vaka oru comment ammachiyana anikku ishtapettuuuuuuuuuuuuuu

  ReplyDelete
 2. അമ്മച്ചിയാണെ എനിക്കീ കമെന്റ് ഒത്തിരി ആശ്വാസം തന്നു... ഡാങ്ക്സ്...

  ReplyDelete
 3. നന്നായിരിക്കുന്നു......

  സന്ധ്യ എന്നത് ഒരു പെണ്‍കുട്ടിയോ അതോ പകലിനെയും രാത്രിയെയും വേര്‍പിരിക്കുന്ന ആ സന്ധ്യയോ.....

  ReplyDelete