ഒരു വര്‍ഷം പോയത് അറിഞ്ഞില്ല... യുണിവേര്‍സിറ്റി പരീക്ഷക്കുള്ള തിയതി വന്നു...പ്രതീക്ഷിച്ചപോലെ ആദ്യത്തെ പരീക്ഷ കണക്കാണ്(എങ്ങിനീയരിംഗ് മാത്തമാറ്റിക്സ്)....സീരിയസ് ആയിട്ടാണ് പഠനം...ആദ്യത്തെ യുണിവേര്‍സിറ്റി പരീക്ഷയാ....മനസ്സില്‍ ഒരു പേടി ഇല്ലാതെ ഇല്ലാ...
അങ്ങനെ ആ സുദിനം വന്നൂ...ഉച്ചക്ക് ശേഷമാണു പരീക്ഷ....പന്ത്രണ്ടരക്ക് തുടങ്ങും...കലശലായ ടെന്‍ഷന്‍...രാവിലെ തൊട്ടു ബാത് റൂമില്‍ നിന്നിറങ്ങിട്ടില്ല....സമയം ആകും തോറും എനിക്കു വയ്യാ...ഒരു തളര്‍ച്ച പോലെ...പതിനൊന്നര ആയീ...കോളേജിലേക്ക് പോകാം എന്നായി തീരുമാനം...പക്ഷെ ദേ പിന്നേം ഒന്നിന് പോകണം...ഇന്നിത് നേരം വെളുത്തിട്ട് ഒരു ആറാമത്തെ പ്രാവശ്യമാണ്...പോയി...പക്ഷെ ശ്രമം വെറുതെ ആയി..ഒരു അഞ്ചു മിനിട്ട് മുന്നേ പോയതേ ഉള്ളു...കിഡ്നി അത്ര ഫാസ്റ്റ് അല്ലല്ലോ...തിരിച്ചിറങ്ങി...എല്ലാം ഒന്നു കൂടെ നോക്കാമെന്ന് കരുതി ബെഡില്‍ ഇരുന്നത്തെ ഉള്ളു..ദേ പിനേം ഒരു തോന്നല്‍..ഒന്നുടേ പോകാന്‍...ഇപ്രാവശ്യം ക്യു നിലകേണ്ടി വന്നു...കാരണം എന്‍റെ രണ്ടു സഹ മുറിയന്‍മാരും എന്നെ പോലെ ആദ്യായിട്ട യുണിവേര്‍സിറ്റി പരീക്ഷ എഴുതുന്നത്...
ഡെ ഇറങ്ങടെ...
ഹ നീ ഇപ്പോളല്ലേ പോയത്...
അതെടെ...എന്നാലും ഒരു ശങ്ക...
ആ ഞാന്‍ ദേ ഇറങ്ങി..ഒരു മിനിട്ട്....
പണ്ടാരം...ഇവന് നാല് കിഡ്നി ഉണ്ടെന്ന തോന്നണെ....
ഇന്നാ കേറിക്കോ...പെട്ടെന്ന് ഇറങ്ങണം....
അതെന്നാട...
അത്..എനിക്കൊരു സമാധാനം ആയിട്ടില്ല...
ഓഹോ...
ഞാന്‍ കയറി...വെള്ളം തുറന്നു...പക്ഷെ ഈ ശ്രമവും വെറുതെ ആയി..ഇനി ഇവിടെ നില്‍ക്കുന്നതില്‍ കാര്യമില്ല...പോകാം എന്നാ തീരുമാനത്തോടെ മുഖം കഴുകി ഞാന്‍ പുറത്തിറങ്ങി...
അളിയാ..ഞാന്‍ പോകാ...നിന്നാല്‍ ശരിയാകില്ല...നിര്‍ജലീകരണം ബാധിച്ചു ചിലപ്പോള്‍ ചത്തു പോകും...പിന്നെ പരീക്ഷ എഴുതാന്‍ ചാന്‍സ് കിട്ടുല്ലല്ലോ...
എന്നാ ശേരിയെട...ആള്‍ ദി ബെസ്റ്റ്...
മതില് ചാടി കോളേജ് എത്തി...എല്ലാരും എത്തുന്നതെ ഉള്ളുന്നു തോന്നണ് ...റൂം നമ്പര്‍ നോക്കുന്നതിനായി ഞാന്‍ മെയിന്‍ ബ്ലോക്കില്‍ എത്തി...
ഈശ്വരാ....ഇത് എന്ത്തോന്നു....ചക്ക പഴത്തില്‍ ഈച്ച പൊതിഞ്ഞേക്കണ പോലെ...ഹോ...ഞാനും ഒരു ഈച്ച ആയി...നുഴഞ്ഞു കയറുന്നതിലുള്ള കഴിവ് തെളിയിച്ചു മുന്നിലെത്തി സ്വന്തം നമ്പര്‍ കണ്ടെത്തുവാനായിട്ടു ബോര്‍ഡ് മുഴുവന്‍ പരതി...ഇന്നായിരുന്നേല്‍ ഒരു ഗൂഗിള്‍ സേര്‍ച്ച് കൊടുക്കാമായിരുന്നു...
ആഹ കടചാച്ച്...കിട്ടി പോയി...( പാലക്കാടല്ലേ സ്വല്‍പ്പം തമിഴില്‍ പേശിയതാണ് )
ക്ലാസ് കണ്ടു പിടിച്ചു കയറി ഇരുന്നു...പുസ്തക താളിലൂടെയുള്ള അവസാന നിമിഷ ഓട്ടപ്രദക്ഷിണത്തിനിടെ ഞാന്‍ എണിറ്റു ഓടി...വീണ്ടും ഒരു ശങ്ക..
ഇത്തവണ ഞാന്‍ വിജയിച്ചു...മീശ മാധവനിലെ കൊച്ചിന്‍ ഹനീഫ പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്...ആ പോയത് പോയി എന്നാശ്വസിച്ചു വിജയശ്രീലാളിതനായി ഞാന്‍ തിരിച്ചു ക്ലാസ്സില്‍ കയറി..കുറച്ചു സമയത്തിനുള്ളില്‍ മഹാഭാരത യുദ്ധം ആരംഭിച്ചു...പാണ്ടവ പക്ഷത്തു ഞാനും എന്‍റെ ക്ലാസ് മെയിറ്റ്സും കൌരവ പക്ഷത്തു യുണിവേര്‍സിറ്റിയും അദ്ധ്യാപകരും...
മൂന്നു മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ ഞാന്‍ പ്രയോഗിച്ച ഗ്രിപ്പെറാസ്ത്രവും, ടെക്നോടിപ്പ് അസ്ത്രവും കൊസ്റ്റിയന്‍ പേപ്പര്‍ പടച്ചട്ട കൊണ്ട് വിഫലമാക്കിയ കൌരവ പക്ഷത്തെ എങ്ങിനെ നിഷ്പ്രഭമാക്കാം എന്ന ചിന്ത എന്നെ കാര്‍ന്നു തിന്നു...അവസാന ശ്വാസം വരെ പൊരുതുമെന്ന തീരുമാനത്തില്‍ ഞാന്‍ കാല്‍ക്കുലേറ്റര്‍ മന്ത്രം ചൊല്ലി പിന്‍ പോയിന്‍റ് അസ്ത്രം പ്രയോഗിച്ചു...ഇത്തവണ അതേറ്റു...കൌരവ പക്ഷത്തിനു മുകളിലുള്ള എന്‍റെ വിജയം ഏകദേശം മുപ്പതോളം പേപ്പറുകളെ വധിച്ചു കൊണ്ടുള്ളതാരുന്നു...
യുണിവേര്‍സിറ്റിയുമായിട്ടുള്ള യുദ്ധം കഴിഞ്ഞു ഇറങ്ങിയ ഞാന്‍ നേരേ പോയത് ടോയിലെറ്റിലേക്കാരുന്നു....പക്ഷേ എന്‍റെ പ്രതീക്ഷകള്‍ തെറ്റി...പുറത്തിറങ്ങിയപ്പോള്‍ ഒരു ഡാം തുറന്നു വിട്ട ഫീലിംഗ് ആയിരുന്നു മനസ്സില്‍...ചെറു പുഞ്ചിരിയോടെ ഒരു ജേതാവിനെ പോലെ ഞാന്‍ റൂമിലേക്ക് നടന്നു...
" നാളെ നല്ലതു പോലെ വെള്ളം കുടിക്കണം...."
Subscribe to:
Post Comments (Atom)
ഹ..ഹ..ഹ
ReplyDeleteപണ്ട് പരീക്ഷ എഴുതിയത് ഓര്‍മ്മ വന്നു:)
Arunaaaaaaaa mullal problem ippozhum undooooooooo??????????
ReplyDeleteSangathi enthayalum rasakaramaayittunduuuuuuu........
അതിപ്പോളും അങ്ങനെ തന്നെ...എക്സാം ഉള്ളപ്പോള്‍ മാത്രം...പക്ഷെ ഈ ഇടയായിട്ടു പ്രോഗ്രാം ചെയ്യുമ്പോളും ഇച്ചിരി അസഹ്യത ഉണ്ട്... അതല്ലേ ഞാന്‍ ഇടയ്ക്കിടയ്ക്ക് പുറത്തു പോകുന്നത്..
ReplyDeletenannayirkkunnu...........
ReplyDelete