Monday, November 25, 2013

സ്നേഹത്തിന്റെ മുറിപ്പാടുകൾ ...........

എന്റെ ഹലോ കേട്ടതും അവളുടെ  തൊണ്ട ഇടറി. എന്റെ സുഖമാണോ എന്ന ചോദ്യത്തിനു മറുപടിയായി ഉച്ചത്തിലുള്ള ഒരു നെടുവീർപ്പാണ് എനിക്ക് കിട്ടിയത്. കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിനു ഒരു പൊട്ടിക്കരച്ചിലാണു ഞാൻ പ്രതീക്ഷിച്ചതു. പക്ഷെ എന്റെ ചിന്തകൾക്കതീതമായി അവൾ ഫോണ്‍ കട്ട്‌ ചെയ്യുകയാണ് ഉണ്ടായതു....

അവൾ എന്റെ കൂട്ടുകാരി എന്നു പറയുന്നതിനേക്കാൾ നല്ലതു അവന്റെ കാമുകി എന്നു പറയുന്നതാവും...

അവർ പരസ്പരം ഒരുപാടു സ്നേഹിച്ചിരുന്നുവെന്നും മനസിലാക്കിയിരുന്നുമെന്നുമാണു ഞാൻ കരുതിയിരുന്നത്. പക്ഷെ അതെന്റെ തോന്നൽ മാത്രമായിരുന്നു.

ഒരു സൗന്ദര്യപ്പിണക്കം എന്നതിനെ വിശേഷിപ്പികാമോ എന്നെനിക്കറിയില്ല.

പരസ്പരമുള്ള കുറ്റപ്പെടുതലുകൾ കാര്യങ്ങൾ വഷളാക്കി.

രണ്ടായിപ്പിരിഞ്ഞു എന്നു ഞാൻ അറിഞ്ഞപ്പോഴേക്കും അവർ രണ്ടു തലത്തിലെത്തിക്കഴിഞ്ഞിരുന്നു. എന്റെ സമാധാന ചർച്ചകൾ അവരുടെ വാശിയേ ഒട്ടും തളർത്തിയിരുന്നില്ല.

അതിൽപ്പിന്നെ അവൾ എന്നെ വിളിക്കാൻ ശ്രമിച്ചില്ല.എന്നോടു സംസാരിക്കാനും കൂട്ടാക്കിയില്ല.
എരിതീയിൽ എന്തിനു എണ്ണ എന്ന തോന്നലിൽ ഞാനും അവളെ കുറച്ചു നാൾ കണ്ടില്ല എന്നു നടിച്ചു..

ഇന്നവന്റെ കല്യാണദിവസമാണു....അതെനിക്കവളെ അറിയിച്ചേ തീരൂ....... അവളുടെ കാത്തിരിപ്പു എനിക്ക് അവസാനിപ്പിച്ചേ തീരൂ .......

ജീവഛവമായി......സ്നേഹത്തിന്റെ രക്തസാക്ഷിയായി മാറാൻ ഞാൻ അവളെ അനുവദിക്കില്ല...

ഈ യഥാർത്ഥ്യത്തെ അവൾ അഗീകരിക്കുമോ ???


8 comments:

  1. Angigarichal avalkku kollam...

    ReplyDelete
  2. "അവർ പരസ്പരം ഒരുപാടു സ്നേഹിച്ചിരുന്നുവെന്നും മനസിലാക്കിയിരുന്നുമെന്നുമാണു ഞാൻ കരുതിയിരുന്നത്. പക്ഷെ അതെന്റെ തോന്നൽ മാത്രമായിരുന്നു."

    ReplyDelete
  3. ചില തോന്നലുകള്‍ വേദനകള്‍ നല്‍കും.

    ReplyDelete
    Replies
    1. നഷ്ടങ്ങളെയും വേദനകളെയും സ്നേഹിക്കുംബോളല്ലേ യഥാർത്ഥ ജീവിതം നാം അനുഭവിക്കുന്നത്....

      Delete
  4. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കട്ടെ. അതല്ലേ നല്ലത്!

    ReplyDelete
  5. naayikayude bodhamanasum abodhamanasum 2 vyathyastha kadhapathrangalayulla kadha parachil, theerchayayum prasamsa arhikkunnu.

    commentukal kadhaye yaadharthyathodu kooduthal aduppikkunnu, vayanakkarude manasukalilum...

    ReplyDelete
  6. തെറ്റ് ആരുടെ ഭാഗത്തായാലും ഇന്നത്തെ തലമുറ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവില്ല.അവരുടെ വാശികള്‍ അവരെ തന്നെയാണ് വിഴുങ്ങാര്‍ പതിവ് ,ഇവിടെ അവള്‍ ഇപ്പോഴും അവനുവേണ്ടി കാത്തിരിക്കുന്നു..വിഫലമാണങ്കിൽ കൂടിയും..

    ReplyDelete