"ഇന്നു ഇലക്ട്രോണിക്സ് ലാബില്‍ റെക്കോര്‍ഡ് വെക്കണ്ട അവസാന ദിവസമാണ്... "
ക്ലാസ്സ് റെപ്പിന്‍റെ ശബ്ദമാണല്ലോ അത്...
ഇവനെ പിടിച്ചു റെപ്പാക്കിയവനെ തല്ലണം...അങ്ങനെ ആണേല്‍ ആ തല്ലു എനിക്ക് തന്നെ ഉള്ളതാ...അടങ്ങി ഒതുങ്ങി ഇരുന്ന അവനെ ചാട്ടെ കേറ്റി...നീ യാണ് ഏറ്റവും നല്ല റെപ്പെന്നു പറഞ്ഞു ഈ വഴിക്കാക്കിയത് ഞാന്‍ തന്നെയാ....അതും പോരഞ്ഞിട്ട് അവനു വേണ്ടി സാറിന്‍റെ അടുത്ത് ഒരു സ്പെഷ്യല്‍ റെക്കമെന്റ്റേഷന്‍ വരെ കൊടുത്തു...എന്‍റെ ഒരു ഹോള്‍ഡേ...പക്ഷെ ഇപ്പൊ അതൊരു വലിയ പാരയായി...
" മൂര്‍ത്തിയെക്കാള്‍ വല്യ ശന്തിയാണെന്ന " അവന്‍റെ വിചാരം...
മിസ്സിനെ കാണാന്‍ പോകുവാണെന്ന് പറഞ്ഞപ്പോളെ ഞാന്‍ കരുതിയതാ എന്തേലും ഒരു പണിയായിട്ടെ അവന്‍ വരുള്ളുന്നു...അത് ഇത്രേം വലുതാകുന്നു കരുതീല്ല...
കണികണ്ടത് ആരെ ആണാവോ...
കണ്ണാടി നോക്കിയാണ് എണീറ്റത്...അപ്പൊ എന്നെ തന്നെയാണല്ലേ...ബെസ്റ്റ്..അതിന്‍റെ ഐശ്വര്യമാ...
ഇന്നലത്തെ അശ്രാന്തപരിശ്രമത്താല്‍ എഴുതി തീര്‍ത്തിരുന്നു.....പക്ഷെ റെക്കോര്‍ഡ് എടുത്തിട്ടില്ല...പോയി എടുക്കാം...
കോളേജ് മതിലും ഞാന്‍ താമസിക്കുന്ന വീടിന്‍റെ മതിലും ഒന്നായത് നന്നായി..ഒരെണ്ണം ചാടിയാല്‍ മതിയല്ലോ....പിന്നെ ഒന്നിനും കാത്തിരുന്നില്ല...ഞാന്‍ ഇറങ്ങി നടന്നു...
സൂര്യന്‍ ഉത്തരായനത്തിലാണോ അതോ ദക്ഷിണായനത്തിലാണോ..ഏതിലായാലും കൃത്യം തലയ്ക്കു മുകളിലാണ്...
ഇലക്ട്രോണിക്സ് ബ്ലോക്ക് കഴിഞ്ഞാല്‍ ഉടനെ എന്‍റെ റൂം കാണാം...
അയ്യോ ദേ ഒരു മഞ്ഞു മല ...അതും ഈ നട്ടുച്ചക്ക്...
ഓ പ്രകൃതി ആകെ മാറിപോയി...കാലാവസ്ഥയില്‍ വന്ന വ്യതിയാനം അചിന്തനീയം തന്നെ...
എന്തായാലും ഈ നട്ടുച്ചക്ക് മഞ്ഞു പെയ്താല്‍ മഴവില്ല് വരും....ഉറപ്പാ...
ഞാന്‍ കുറച്ചുകൂടി സൂക്ഷിച്ചു നോക്കി...കാലാവസ്ഥക്ക് മാത്രമല്ല മഞ്ഞുണ്ടാകുന്ന രീതിക്ക് തന്നെ മാറ്റം വന്നുന്ന തോന്നണെ...
മഞ്ഞു മുകളില്‍ നിന്ന് അല്ലെ വീഴണ്ടേ?? ഇതു തഴേന്നു മുകളിലേക്ക് പോകുന്നു ...ഈ കാഴ്ച അത്യത്ഭുതം തന്നെ...
അപ്പൊ എന്‍റെ വീട് എവിടെ?? ഇനി ഇവിടെ ആയിരുന്നില്ലേ ?? വീട് ഒക്കെ ഇവിടെ തന്നെ....
ദേ രാവിലെ വന്നപോ വഴിയില്‍ നിന്ന പട്ടി നില്‍ക്കന്നു...
അയ്യോ..അല്ല അത് മഞ്ഞല്ല...ഭയങ്കര പുക...
കണ്ണട വെക്കണ്ട സമയം കഴിഞ്ഞു പ്രായമായതറിഞ്ഞില്ല...
ഇവിടെ ഫോറെസ്റ്റ് മൊത്തം കാടല്ലാത്തത് കൊണ്ട് കാട്ടു തീ ആയിരിക്കത്തില്ല...പിന്നെ എവിടുന്നാണീ പുക വരുന്നത്...
മതില് കെട്ടിയത് ഈ അടുത്ത കാലത്താണ്...അത് കൊണ്ട് തന്നെ ചാടികടക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്...ഇതിനു മുന്നേ ചാടി ശീലമില്ലലോ...മതിലു പണിതവനെ കിട്ടിരുന്ണേല്‍ ഏണി ആക്കാമായിരുന്നു...എവിടെയൊക്കെയോ പിടിച്ചു ഞാന്‍ മതിലിനു മുകളില്‍ കയറി ചാടി...
എവിടെയാണ് ഈ അഗ്നിയുടെ ഉദ്ഭവം...ഉദ്ഭവം തിരഞ്ഞപ്പോള്‍ കണ്ടത് ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് പുക വരുന്നത്...ഇതെന്തു മറിമായം...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല...ഓടി.......മുന്നും പിന്നും നോക്കാതെ ഓടി....
ആ വഴിയില്‍ പിന്നെ പുല്ലു മുളക്കാത്തതിനാല്‍ അത് പൊതു വഴിയായി പ്രഖ്യാപിച്ചുന്നാണ് അറിയാന്‍ കഴിഞ്ഞത്...
മതിലു ചാടി വീട്ടില്‍ എത്തിയതും ഞാനാ സത്യം തിരിച്ചറിഞ്ഞത്....എന്‍റെ റൂമില്‍ നിന്നാണ് പുക വരുനത്...
വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കയറിയപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല .. ചെറിയ ശ്വാസം മുട്ടല്‍ അനുഭവപെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാന്‍ പുകയുടെ ഉറവിടം കണ്ടു പിടിക്കാന്‍ റൂമില്‍ പരതി...
ദൈവമേ എന്‍റെ ബെഡ് ആണ് കത്തുന്നത്...
കത്തി കത്തി പ്ലാസ്റ്റിക് കട്ടിലിന്‍റെ ഒരു ഭാഗം ഉരുകി തകര്‍ന്നു നിലത്തു വീണു... എന്തായാലും ഇത്രേം ആയി ഇനി ഒന്നും നോക്കാനില്ല...ഞാന്‍ കുറെ വെള്ളം കോരി ഒഴിച്ചു...കിടക്ക എടുത്തു താഴെ കോളേജ് കോമ്പൌണ്ടിലേക്ക് ഇട്ടു...ജനലുകള്‍ എല്ലാം തുറന്നിട്ട്...തീ കെട്ടുന്നു ഉറപ്പാക്കിയതിനു ശേഷം ഞാന്‍ ടെറെസിനു മുകളില്‍ പോയി ആകാശത്തേക്ക് നോക്കി കിടന്നു...ഒരു അഞ്ചു പത്തു മിനിട്ടിനു ശേഷം ഇറങ്ങി ചെന്നപ്പോളെക്കും എല്ലാം ശാന്തമായിരുന്നു...
എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചു...ഷെര്‍ലക് ഹോംസിനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ അവിടെ മുഴുവനും ഒരു സെര്‍ച്ച് നടത്തി...യുറേക്ക...ഞാന്‍ കണ്ടു പിടിച്ചു...ഇതെനെല്ലാം കാരണമായ ആ അഗ്നിസ്രോതസ്സു ഞാന്‍ കണ്ടു പിടിച്ചു...
ഒരു ബീഡി കുറ്റി..എന്‍റെ റൂം മേറ്റിന്‍റെയാണ്...
ഇന്നു രാവിലെ കൂടി പുക വലിയുടെ ദൂഷ്യ വശങ്ങളെ കുറിച്ചൊരു ക്ലാസ്സ്, ഞാനവനു എടുത്തു കൊടുത്തിരുന്നു... അതിന്‍റെ വൈരാഗ്യം ആണോ ഇത്...അവനു പറഞ്ഞു തീര്‍ക്കാമായിരുന്നു...ഇനി എന്ത് ചെയ്യും....ആ പറഞ്ഞിട്ട് കാര്യമില്ല...
റെക്കോര്‍ഡ് എടുത്തു ഞാന്‍ തിരിച്ചു കോളേജിലേക്ക് പോയി...ലാബില്‍ റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാന്‍ മിസ്സിന്‍റെ അടുത്തു എത്തി...
എന്താടോ ആകെ അലങ്കോലമായിരിക്കുന്നത്...താന്‍ വല്ല ചൂളയിലായിരുന്നോ...
അയ്യോ അല്ല മിസ്സ്...എന്തെ അങ്ങനെ ചോദിയ്ക്കാന്‍...
അല്ല താനാകെ കറുത്തു കരിവാളിച്ചിരിക്കുന്നല്ലോ...
കുറച്ചു നേരത്തേക്ക് എന്നെ ഫയര്‍ ഫോഴ്സില്‍ ചേര്‍ത്തു...(ഓ പറയണ കേട്ടാല്‍ തോന്നും ഞാന്‍ വെളുത്തു തുടുത്തു സുന്ദര കുട്ടനാണെന്നു...മിസ്സിന്‍റെ ഒരു തമാശ..)
ഫയര്‍ ഫോഴ്സിലോ...തന്നെയോ...
ഞാന്‍ ഒരു ഫയര്‍ ഫൈറ്റിംഗ് കഴിഞ്ഞു വരികയാണ് മിസ്സ്...
ഫയര്‍ ഫൈറ്റിംഗ്...??? അതെവിടയായിരുന്നു...
സംഭവിച്ചതെല്ലാം ഞാന്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു...മിസ്സിനാകെ സന്തോഷം...ഒരു കോമഡി ഫിലിം കണ്ട എഫ്ഫക്റ്റ്...എനിക്കാണേല്‍ എന്തെന്നില്ലാത്ത വിഷമവും ദേഷ്യവും...
പ്രാണവേദനയുടെ ഇടയിലാണ് മിസ്സിന്‍റെ ഒരു വീണ വായന...
ലാബില്‍ നിന്നിറങ്ങി ഞാന്‍ വീണ്ടും റൂമിലേക്ക് പോകാനായി ഇലക്ട്രോണിക്സ് ബ്ലോക്കിന്‍റെ മുന്നിലെത്തിയപ്പോള്‍ ആളുകള്‍ എന്‍റെ വീടിന്‍റെ ദിശയിലേക്കു ഓടുന്നു...ഭയങ്കര പുക...
ഞാനും ഓടി...അവിടെ എത്തിയപ്പോളാണ് മനസിലായത്...ഞാന്‍ മുകളില്‍ നിന്നും വാരിയിട്ട ബെഡില്‍ നിന്നും തീ ഉണക്ക പുല്ലില്‍ പടര്‍ന്നു...അത് കത്തി കത്തി ദേ കോളേജിന്‍റെ അടുത്തെത്താറായി...തീ കെടുത്താന്‍ വേണ്ടി എല്ലാരും ഓടിയതാരുന്നു...
ഏതോ ഒരു xxxx മോന്‍റെ പണിയാണ്...ആരോ വിളിച്ചു പറയുന്നത് കേട്ടു...
പിന്നെ ഞാനവിടെ നിന്നില്ല...ജീവനും കൊണ്ട് മുങ്ങി...ആരേലും തിരിച്ചറിഞ്ഞാലോ...
റൂം എത്തിയപ്പോള്‍ നമ്മുടെ കഥാനായകന്‍ കുമ്പസാര കൂട്ടില്‍ നില്‍ക്കുനുണ്ട്..... ഇറങ്ങി നില്‍ക്കെടാ പട്ടി എന്ന് പറയണമെന്നുണ്ടായിരുന്നു...പക്ഷെ ഞാന്‍ ഒരക്ഷരം പോലും മിണ്ടില്ല...
ഡാ നീയെന്നെ രണ്ടു ചീത്ത പറ..എനിക്കൊരു സമാധാനമാകട്ടെ...
ഛെ ചീത്ത പറഞ്ഞാല്‍ പ്രശ്നം തീരില്ലല്ലോ...
എന്നാലും..
ഓ ഒരു എന്നാലും ഇല്ലടാ..അത് കള..കാര്യമാക്കണ്ട...
ഇത്രെ ഒകെ അവന്‍ ചെയ്തിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ലാലോ...ക്ഷമയുടെ മൂര്‍ത്തിമത് ഭാവം തന്നെ ഞാന്‍...
പതുക്കെ ഒരു കസേര വലിച്ചിട്ടു ഞാനിരുന്നു...എല്ലാവരും നിശബ്ദരാണ്...
അവന്‍ നല്ലവനാ...വേറെ ആരേലും ആയിരുന്നേല്‍ പണ്ടേ എന്നെ തല്ലിയേനെ...
എന്ന് പറഞ്ഞു കൊണ്ട് എന്‍റെ റൂം മേറ്റ് പതിവ് ഒട്ടും തെറ്റിക്കാതെ ഒരു ബീഡി എടുത്തു അവന്‍റെവൃത്തികെട്ട ചുണ്ടോടു ചേര്‍ത്ത് കത്തിച്ചു....
ആ ബീഡി വാങ്ങി ഞാനെന്‍റെ ക്ഷമയുടെ മൂര്‍ത്തിമത് ഭാവത്തിന്‍റെ കോലവും കത്തിച്ചു...
എനികെന്തെന്നില്ലാത്ത ദേഷ്യം വന്നു...ഞാന്‍ ചോദിച്ചു...
എടാ ഇത്രെയയിട്ടും നിനക്കിതു നിറുത്താറായില്ലേ...
നീ മനുഷ്യനെ കൊല്ലാന്‍ തന്നെ ജനിച്ചു ഇറങ്ങിയേക്കാണല്ലേ???
ഹോ ഇങ്ങനെ കിടന്നു ചൂടാവാന്‍ നീ ബെഡ്ഡില്‍ ഇല്ലാരുന്നല്ലോ...
ഡാ.........................

കോളേജിലേക്ക് ഒരു മതില്‍ ചാടിയാല്‍ മതി...അല്ലാതെ അത്ര എക്സ്പീരിയന്‍സില്ലാതെ ചാടിയ മതിലുകളുടെ എണ്ണം ഒന്നു പറയാമോ?
ReplyDeleteദൈവമേ എന്‍റെ ബെഡ് ആണ് കത്തുന്നത്...... ഹഹഹ്.. ഇതു പോലൊരു അനുഭവം എനിക്കുമുണ്ടായിരുന്നു...
ReplyDelete:)
ReplyDeleteഹോ ഇങ്ങനെ കിടന്നു ചൂടാവാന്‍ നീ ബെഡ്ഡില്‍ ഇല്ലാരുന്നല്ലോ...
ReplyDeletekalakki arun:)
:)
ReplyDelete