നോവിന്‍ കടലില്‍ മുങ്ങുന്നൊരീ സൂര്യന്‍റെ പൊന്‍ വെളിച്ചം
സന്ധ്യതന്‍ കണ്ണുനീര്‍ കാണാതെ പോയ നീ
ദിശ തെറ്റി ചക്രവാളത്തിന്നപ്പുറത്തെത്തിയോ??
പ്രാണവേദനയുടെ പാശം കഴുത്തില്‍ കുരുങ്ങീടവേ..
ആകസ്മികമാം മൃത്യുതന്‍ തീരത്ത് പകച്ചിടാതെ...
ആത്മാവിലേക്കതു വാരി പുണര്‍ന്നു നീ ആനന്ദത്തോടെ
ആശ്ലേഷിച്ചു യമധര്‍മ്മനേയും കിങ്കരരെയും
ഹേ .. മര്‍ത്യ നീ അറിയുന്നുവോ ഈ നിമിഷത്തിനനന്തതയെ...
അനിവാര്യമായ കരങ്ങളില്‍ ഏല്പിച്ച നിന്‍ ദേഹി വെടിഞ്ഞോരീ ദേഹം
ഇന്നേകനായ് തണുത്തു വിറങ്ങലിച്ചീ ഉമ്മറത്തിണ്ണയില്‍ കിടക്കുമ്പൊഴും
മൃത്യുതന്‍ അനന്തത അറിഞ്ഞൊരീ പുഞ്ചിരി നിന്‍ ചുണ്ടില്‍ വിളങ്ങിയോ
കൂടി നിന്നവര്‍ നിന്നെ നിരൂപിച്ചപ്പോഴും...
കൂടെ ഉള്ളവര്‍ നിന്നെ ഓര്‍ത്തു ദുഖിച്ചപ്പോഴും...
കൂട്ടിനിരുന്ന നിന്‍ പ്രിയതമ കണ്ണുനീര്‍ പൊഴിച്ചപ്പോഴും
കൂടിയില്ല നിന്‍ ചുണ്ട്ടിലെ പുഞ്ചിരി...
ഉച്ചത്തില്‍ ഉയര്‍ന്നൊരാ നിലവിളി കേട്ടു
നിന്നെ ഉയര്‍ത്തി ചിതയിലെത്തിച്ചപ്പോഴും...
നാളികേര പകുതിയില്‍ കത്തിയമര്‍ന്നൊരീ തിരി,,
നിന്‍റെ ഓര്‍മ്മകള്‍ക്കു കരിന്തിരി കത്തിച്ചുവോ???
നിന്‍റെ ഓര്‍മ്മകള്‍ക്കു കരിന്തിരി കത്തിച്ചുവോ???
മൃത്യുവിനെ ചിരിച്ചു കൊണ്ടു നേരിടാന്‍ ആര്‍ക്കു സാധിക്കും? എങ്കിലും ചിലര്‍ അങ്ങനെ ചെയ്യാറുണ്ട് എന്ന് തോന്നുന്നു.
ReplyDeleteവായിച്ചൂ..
ReplyDeleteഭയമാണോ.. നിസംഗതയാണോ.. ദുഖമാണോ..
അറിയില്ല, കാരണം
മരണം.. അതെനിക്ക് ഭയമാ :)
നന്നായി കവിത