Tuesday, November 10, 2009

നീ എവിടെയാ....

ഒരു തുലാം മാസ സന്ധ്യയില്‍ കണ്ണിലെ നേര്‍ത്ത കണ്കണം പോലെ , എന്‍റെ മനസിന്‍റെ തേങ്ങലോടെ പെയ്തൊഴിയുന്ന മാനം .....

ജലതുള്ളികളെ കീറി മുറിച്ചു ഞാന്‍ നടന്നുനീങ്ങി ....പെട്ടെന്ന് എന്‍റെ ചലനം നിലച്ചു .... തുലാവര്‍ഷ മേഘം തോല്‍ക്കും വിധം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ചിന്തി....


ഏതോ ഒരു നേര്‍ത്ത ഓര്‍മ്മ എന്‍റെ മനസിനെ വരിഞ്ഞു മുറുക്കി ..... 


പതിവ് തെറ്റിക്കാതെ ആ വാതില്‍ക്കല്‍ ഞാന്‍ നോക്കി നിന്നു.... 


അവനെ ഒന്ന് കാണാന്‍ ....എന്‍റെ വിനുവിനെ .... 


എന്തോ പ്രതീക്ഷിക്കുന്ന പകുതി നിറഞ്ഞ കണ്ണുകളും , പാറി പറന്ന മുടിയും , മൂക്കിന്‍റെ തുമ്പിലെ കറുത്ത കുത്തും , തിരിച്ചറിയാനെന്നോണം ഈശ്വരന്‍ കൊടുത്ത വലത്തേ കൈ തണ്ടയിലെ മറുകും , അവനു മാത്രം സ്വന്തമായിരുന്നു...


അപൂര്‍വ്വമായി വിടരുന്ന ചുണ്ടുകളില്‍ മനസു കൊണ്ട് മാത്രം പുഞ്ചിരിക്കുന്ന എന്‍റെ വിനുവിന് വിദൂരതയിലെ കാഴ്ചകള്‍ ആയിരുന്നു എന്നുമാശ്വാസം.... 


ആ നനഞ്ഞ കണ്ണുകളില്‍ ആരോടോ ഉള്ള പക തെളിഞ്ഞു നിന്നിരുന്നു ........... 


ഹൃദയത്തോടു ചേര്‍ത്ത് വച്ച് സ്നേഹിച്ച , തന്‍റെ ജീവിതസഖി വഞ്ചിച്ചത് , സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവനു താങ്ങാനായില്ല ... 


എല്ലാം ഒരു നിമിഷം കൊണ്ട് തീര്‍ക്കുവാന്‍ അവന്‍ ആഗ്രഹിച്ചു ... 


പക്ഷെ......... 


മരണം അവനെ സ്പര്‍ശിച്ചില്ല ... 
ഭൂമീദേവി അവനെ വെടിയുവാന്‍ തയ്യാറായിരുന്നില്ല...... 


എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന ബസ്സിനു അവന്‍റെ കാലുകളെ വേണ്ടിയിരുന്നുള്ളൂ ......... 


എന്നേക്കുമായി അവന്‍റെ വേരുകള്‍ അറ്റു .. 


ചലനമില്ലാതെ , ജീവന്‍റെ തുടിപ്പ്‌ മാത്രം ശേഷിക്കുമ്പോള്‍ , ... 
ഇളം നീല നിറം പൂശിയ ചുവരിനുള്ളിലെ മഷിക്കൂട്ടുകളും ചിത്രങ്ങളും മാത്രമായിരുന്നു അവന്‍റെ ലോകം ... 


നീണ്ട ഒന്‍പതു വര്‍ഷങ്ങളില്‍ ആ കൈകളും അതിലൂടെ ഒഴുകി എത്തുന്ന ജീവനുള്ള ചിത്രങ്ങളും ആയിരുന്നു അവന്‍റെ പ്രതീക്ഷ ......


കാല ചക്രത്തിന്‍റെ പ്രയാണം ആരും അറിഞ്ഞിരുന്നില്ല ...അത് ചലിച്ചു കൊണ്ടിരുന്നു .... 


പ്രത്യാശയുടെ നാമ്പുകള്‍ മുളയ്ക്കും മുന്‍പേ.... 


ഓര്‍മയുടെ മൂടുപടം മായും മുന്‍പേ ... 


പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയ മനസുമായ്‌ അവന്‍ പോയി ... 


ഈ നവംബര്‍ പതിനെട്ടു ആകുമ്പോള്‍ അവന്‍ ലോകത്തോട്‌ വിട പറഞ്ഞിട്ട് പത്തു മാസം ആകുന്നു .. ..... 


ഒന്നേ അവന്‍ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നുള്ളു .... 
നിറ കണ്ണോടെ അവന്‍ ഒന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ ... 


" എന്‍റെ കാലുകള്‍ ഒന്നനങ്ങിയെങ്കില്‍ ... "


പക്ഷെ .........വിധി അവനെ.......

9 comments:

 1. VINUVINU ENNUM NALLADU MAATHRAM SAMBHAVIKKATTAAAAAAAAAAA

  ReplyDelete
 2. ഒരു നിമിഷം കൊണ്ട് തോന്നിയ ബുദ്ധിമോശം...

  [വരികള്‍ക്കിടയില്‍ ഇത്ര അകലം വേണോ?]

  ReplyDelete
 3. വിധി അവനെ....മോചിപ്പിച്ചതാവാം

  ReplyDelete
 4. വെറും ആഭാസന്‍ : ആര്‍ക്കു നല്ലത് വരുന്ന കാര്യമാ ????കമന്റിനു നന്ദി ..

  ഉപാസന : കമന്റിനു നന്ദി ..

  ശ്രീ : വരികള്‍ക്കിടയിലെ അകലം ഇനി ശ്രദ്ധിയ്ക്കാം...കമന്റിനു നന്ദി ..

  ReplyDelete
 5. മനോഹരം പോസ്റ്റ്‌
  എങ്കിലും ശ്രീ പറഞ്ഞത് പോലെ ബുദ്ധിമോശം തന്നെ . അയാള്‍ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഓര്‍ക്കാമായിരുന്നു

  ReplyDelete
 6. നന്നായിരിക്കുന്നു..........

  ചില സന്ദര്‍ഭങ്ങളില്‍ ............

  ചില തീരുമാനങ്ങളില്‍ നിന്നും മനുഷ്യനെ ആര്‍ക്കും പിന്തിരിക്കന്‍ സാധിക്കില്ല..................

  വിനുവിന് ആത്മശാന്തി നേരുന്നു...........

  ReplyDelete
 7. നന്നായിരിക്കുന്നു...........

  നഷ്ടപ്പെടുമ്പോള്‍ ആണ് പലതിന്റെയും വില നാം അറിയുന്നത്......

  കുറച്ച് നാള്‍ മുന്‍പ് ഏതാണ്ട് ഇതേ പോലൊരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായി......


  ഓര്‍ത്തപ്പോള്‍ എവിടെയൊക്കെയോ വീണ്ടും ഒരു വേദന..............

  ReplyDelete