Friday, November 6, 2009

മറക്കാത്ത ഓര്‍മ്മ...

ചന്തു എന്‍റെ കൂട്ടുകാരനായിരുന്നു...ഞാന്‍ കാത്തിരുന്നു കിട്ടിയ കൂട്ടുകാരന്‍...
രണ്ടു വര്‍ഷത്തെ പരിചയം രണ്ടു ജന്മത്തെ അടുപ്പമായി മാറി ...
എന്നും ഒരു കുസൃതി ചിരിയോടെ എന്‍റെ അടുത്ത് വന്നിരുന്ന അവന്‍ എനിക്ക് എല്ലാം ആയിരുന്നു ...
എന്‍റെ കണ്ണ് നനയാന്‍ അവന്‍ അനുവദിച്ചിരുന്നില്ല ...


ഞാന്‍ അറിയാതെ,,,എന്‍റെ മനസ് അറിയാതെ,,,,,ഞാന്‍ അവനിലേക്ക്‌ അടുക്കുകയായിരുന്നു ....അതോ എന്നെ അവന്‍ വലിച്ചടുപ്പിക്കയായിരുന്നോ ????? 
അറിയില്ല ...
എന്‍റെ മനസ്സില്‍ മോഹങ്ങള്‍ നാമ്പിട്ടു തുടങ്ങിയ നിമിഷം,,,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ എന്‍റെ നാവുകള്‍ വെമ്പി ...


പക്ഷെ ....എന്താവും മറുപടി എന്നോര്‍ത്ത് , ഞാന്‍ ആ ഇഷ്ടത്തെ മനസ്സില്‍ വെച്ചു താലോലിച്ചു...


കാത്തിരിന്നു ഞാന്‍.... നിന്നെ എനിക്ക് വേണമെന്നു പറയുന്ന ആ നിമിഷത്തിനു വേണ്ടി ...


എന്തിനു വേണ്ടി എന്നറിയാതെ...പലപ്പോഴും ഞാന്‍ വിങ്ങിപ്പൊട്ടി കരഞ്ഞു ....
അവനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ലാരുന്നു ...


അവന്‍റെ സാന്നിധ്യത്തില്‍ എന്‍റെ ഹൃദയവേഗം പോലും കൂടുമായിരുന്നു ...


പലതും ഞാന്‍ പറയാതെ പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് നേര്‍ത്ത പുഞ്ചിരിയും മൌനവും ആയിരുന്നു ...


അത് എന്നിലെ മോഹങ്ങള്‍ക്കു ആക്കം കൂട്ടി ...


പലപ്പോഴും അവന്‍ എന്നില്‍ നിന്നും എന്തോ ഒളിക്കുന്നതായി തോന്നി ....ചോദിച്ചപ്പോഴെല്ലാം പഴയ ആ പുഞ്ചിരിയും മൌനവും....


പ്രതീക്ഷതന്‍ നാമ്പ് പൊട്ടി വളര്‍ന്ന നേരത്തായിരുന്നു അവന്‍ എന്നെ ഐസ്ക്രീം പാര്‍ലറിലേയ്ക്കു വിളിച്ചതു...


ഇതു വരെ പറയാതിരുന്ന ഒരു കാര്യം പറയാന്‍ ആണ് ...ഇനിയും വൈകികൂടാ എന്നവന്‍ കൂട്ടി ചേര്‍ത്തു...


എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു..


ജന്മ ജന്മാന്തരങ്ങളില്‍ ബാക്കി വച്ച സ്വപ്‌നങ്ങള്‍ ഞാന്‍ ഒരു രാത്രി കൊണ്ട് കണ്ടു തീര്‍ത്തു ...
എന്‍റെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു...
കൂടെ ഒരു നേര്‍ത്ത പേടിയും .....
എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..


രാവിലെ പോകാന്‍ ഇറങ്ങിയപ്പോള്‍ കണ്ണാടിയിലെ എന്‍റെ മുഖത്തിനു പതിവിലേറെ സൌന്ദര്യം ഉണ്ടെന്നെനിക്ക് തോന്നി ...


അവന്‍ എന്നെ കാത്തു നില്‍ക്കുന്നു ..
എതിര്‍ വശത്ത് കസേര ഉണ്ടായിട്ടും,,,,വളരെ നാളായി ഞാന്‍ കൊണ്ട് നടന്ന സ്വപ്നം സഫലമാകുന്നു എന്ന സത്യം എനിക്കു ബോധ്യപ്പെടാന്‍ ഞാന്‍ അവന്‍റെ അടുത്ത് ഇരുന്നു ...


ഐസ്ക്രീം കുടിക്കുന്ന വ്യാജേന അക്ഷമയായി ഇരുന്ന എന്‍റെ നേര്‍ക്ക് അവന്‍ ഒരു ലെറ്റര്‍ നീട്ടി ...
ആദ്യമായ്‌ കാണുന്നതു പോലെ ഞാന്‍ അതു വാങ്ങി ...


എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആഗ്രഹത്തില്‍ അതു തുറക്കവേ...


ചന്തു 


വെഡ്സ്


ചിപ്പി


എന്‍റെ കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെ തോന്നി...


അതെ അവന്‍റെ കല്യാണ ലെറ്റര്‍ തന്നെ...


ഒന്നു കൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ വധുവിന്‍റെ സ്ഥാനത്ത് എന്‍റെ പേര് ആയിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ ...


ബൌളിലെ ഐസ്ക്രീം തീ കട്ടകള്‍ ചാലിച്ചതായിരുന്നു ...


കണ്ണുകള്‍ വിടര്‍ത്തി വച്ച്,,,വാതോരാതെ സംസാരിച്ച്‌, എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്‌ ഞാന്‍ കടിഞ്ഞാണിട്ടു....


താലി കെട്ടുമ്പോള്‍ ഞാന്‍ കൂടെ ഉണ്ടാകും എന്ന ഉറപ്പ് കൊടുത്തു അവനെ പറഞ്ഞയക്കുമ്പോള്‍ എന്‍റെ ഹൃദയത്തിനുള്ളിലെ അഗ്നിപര്‍വതം തൊണ്ടയിലെവിടെയോ കുരിങ്ങുകയായിരുന്നു....


ഒരു ചെറു ചിരിയോടെ  അകലുന്ന അവനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല...


ഒരു നേര്‍ത്ത ജലത്തുള്ളി എന്‍റെ കാഴ്ചയെ മറച്ചിരുന്നു .....


എന്തിന്നായിരുന്നു....ഈ ജന്മം....??????

13 comments:

  1. real incident?


    anyway............very touchintg...........
    best wishes.............

    ReplyDelete
  2. ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്.

    ReplyDelete
  3. കൂതറ ബ്ലോഗര്‍ , കല്യാണിക്കുട്ടി , കുമാരന്‍ ,......
    പിന്നെ വായിച്ചവര്‍ക്കും നന്ദി .......

    ReplyDelete
  4. കാത്തിരിന്നു ഞാന്‍.... നിന്നെ എനിക്ക് വേണമെന്നു പറയുന്ന ആ നിമിഷത്തിനു വേണ്ടി .

    പ്രണയം ഒരിക്കലും മനസ്സില്‍ സൂക്ഷിക്കരുത്, അത് പറയുക തന്നെ വേണം. മറുപടി എന്തായാലും പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിച്ചു കൂടെ?? ഉള്ളില്‍ ഇരുന്നു വിങ്ങുന്നതിനെക്കാള്‍ നല്ലതല്ലേ
    പിന്നെ പോസ്റ്റ്‌ കലക്കി

    കണ്ണുകള്‍ വിടര്‍ത്തി വച്ച്,,,വാതോരാതെ സംസാരിച്ച്‌, എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്‌ ഞാന്‍ കടിഞ്ഞാണിട്ടു.... (സൂപ്പര്‍, ആശംസകള്‍)

    ReplyDelete
  5. ചന്തു ചതിക്കും അതൊറപ്പാ...!! നീ രക്ഷപ്പെട്ടു ..പാവം ചിപ്പിക്കു വേണ്ടി പ്രാർത്ഥിക്കുക !!

    ReplyDelete
  6. ഇത് കഥ മാത്രമാണെന്ന് വിശ്വസിക്കുന്നു...
    ഇഷ്ടപ്പെട്ടു

    ReplyDelete
  7. എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആഗ്രഹത്തില്‍ അതു തുറക്കവേ...

    ചന്തു
    വെഡ്സ്
    ചിപ്പി

    മംഗളാശംസകള്‍

    ReplyDelete
  8. ചില ആണൂങ്ങൾ അങ്ങനെയാ ഒരുപ്പാട് പഞ്ചാരവാക്കുകൾ പറയും.മനസ്സിൽ സ്വപ്നങ്ങൾ കോരിയിടും.അവസാനം?
    നന്നായിരിക്കുന്നു

    ReplyDelete
  9. കഥ കൊള്ളാം ...ജീവിതം എങ്കില്‍ ...ഒരു നൊമ്പരം ..പകരുന്നു ....ആട്ടെ ഇതില്‍ ഏതാ ശരി ....

    ReplyDelete
  10. നന്നായിരിക്കുന്നു...

    ReplyDelete
  11. ചതിയന്‍ ചന്തു! എതായാലും നന്നായി

    ReplyDelete