Friday, November 6, 2009

മാതൃത്വത്തിന്‍ സ്വപ്നഭൂമി

കണ്ണിമ പൂട്ടി ഉറങ്ങുന്ന പൈതലേ...
കണ്‍തുറന്നു അച്ഛനെ തിരക്കിടല്ലേ...
തൂവെള്ള തുണിയില്‍ പൊതിഞൊരീ ദേഹമേ
ഇന്നു നിന്‍ വിളി കേള്‍ക്കുവാന്‍ ബാക്കിയുള്ളൂ...


കാലത്തിന്‍ കരങ്ങളില്‍ കളിപ്പാവകള്‍ നമ്മള്‍
ജീവച്ഛവം കണക്കെ ബാക്കിയായീ ഭൂമിയില്‍...
വിശന്നു കരയുന്ന മകനേ നിനക്കായിനി എന്നിലെ
സ്നേഹ ത്തിന്‍ കണ്ണുനീര്‍ത്തുള്ളികള്‍ ശേഷിക്കവേ...


നിനച്ച സ്നേഹം കൊതിച്ചിറങ്ങിയ നാള്‍
ബന്ധുക്കളെല്ലാം എന്നെ വെറുത്തൊരാ നിമിഷത്തില്‍
ഞാന്‍ ഏറ്റു വാങ്ങിയ ശാപവാക്കുകളെല്ലാം
ഇന്നു നിന്നില്‍ വന്നു പതിച്ചീടവേ...


ശപിച്ചിടല്ലേ നീയുമീ അമ്മയെ...
നിന്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നൊരീയമ്മയെ
സുഖങ്ങളെല്ലാം തരുവാനായിലെങ്കിലും...
ആവതു പോല്‍ നിന്നെ വളര്‍ത്തിടാമീയമ്മ...


കഴുകന്‍ കണ്ണുകള്‍ കൊത്തിപറിചൊരീ
കമനീയ വിഗ്രഹം ഈ അമ്മതന്‍ ദേഹം...
വയറൊട്ടിയ നിന്നെയും പേറി വറ്റിയ മാറുമായ്‌
അകലേക്ക് ഞാന്‍ നടന്നിടുമ്പോള്‍...


വേനലില്‍ തപിക്കുന്നൊരീ ദേഹത്തില്‍...
വേദനകളില്‍ പുളഞൊരീ മനസ്സിന്നാഴത്തില്‍.....
സിന്ദൂരം വെടിഞൊരീ സന്ധ്യയെ പോലെ...
വേദനിക്കുനീയമ്മ നിന്നെയോര്‍ത്തു...


സ്നേഹത്തിന്‍ വര്‍ഷ മേഘങ്ങല്‍ക്കായ്‌...
കത്തിരിക്കുന്നിതാ നിന്നെ മാറോടണച്ചു...
ഒരിക്കലും വറ്റിടാത്ത ഈ കണ്ണീര്‍ കയങ്ങളില്‍...
മുളക്കുമോ കാരുണ്യത്തിന്‍ നാമ്പുകള്‍ ഇനിയെങ്കിലും...


വളര്‍ത്തിടാം നിന്നെയീ ഉദ്യാനത്തില്‍....
സ്നേഹമാം പൂക്കള്‍ വിരിഞൊരീ ഉദ്യാനത്തില്‍...
ഉദിക്കുമോ വീണ്ടുമൊരു സ്വര്‍ണ്ണ സൂര്യന്‍...
എന്‍റെ സ്വപ്ന ഭൂമിയിലുദിക്കുമോ വീണ്ടുമാ സ്വപ്ന സൂര്യന്‍....

4 comments:

  1. ഒരു നൊമ്പരം സമ്മാനിച്ചു, എല്ലാ വരികളും മനോഹരം
    ഉദിക്കുമോ വീണ്ടുമൊരു സ്വര്‍ണ്ണ സൂര്യന്‍...
    എന്‍റെ സ്വപ്ന ഭൂമിയിലുദിക്കുമോ വീണ്ടുമാ സ്വപ്ന സൂര്യന്‍..

    ഉദിക്കും എന്ന് തന്നെ നമ്മള്‍ക്ക് പ്രത്യാശിക്കാം അല്ലെ

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. മനസ്സിൽ അമ്മയുടെ വേദനയോ അതോ പിതാവിനെ ഓർത്തുള്ള ദുഖമോ ഞാൻ ആ പൈതലിനെയാണ് ഓർത്തത്

    ReplyDelete
  4. kollam darling..manoharam..arthamulla vakkukal..avasyathinu matram sangeetham..

    ReplyDelete