Wednesday, November 11, 2009

മകളെ നിനക്കായ് മാത്രം....

കുറെ കാലത്തിനു ശേഷം വീട്ടില്‍ വന്നതിനാല്‍ ചടഞ്ഞിരിയ്ക്കാനായിരുന്നു ആഗ്രഹം..എങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്ഷേത്രത്തില്‍ പോകുവാന്‍ തീരുമാനിച്ചു ..കുളിച്ചു മുണ്ടുടുത്ത് ക്ഷേത്രനടയില്‍ എത്തിയപോള്‍ ദീപാരാധന സമയം ആയിരുന്നു...

ഭഗവാനേ കൃഷ്ണാ....

പണ്ട് എല്ലാ ദിവസവും വന്നു തൊഴുമായിരുന്നു...ജീവിതത്തിരക്കുകളില്‍ നഷ്ട്ടമായ നല്ല നിമിഷങ്ങള്‍...

ആരോ അഷ്ടപതി പാടുന്നുണ്ട്...

" വന്ദേ മുകുന്ദ ഹരേ...ജയ ശൗരേ സന്താപഹാരി മുരാരേ....
  ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്‍റെ ദ്വാരക പുരി എവിടെ....
  പീലി തിളക്കവും കോലകുഴല്‍ പാട്ടും അമ്പാടി പൈക്കളും എവിടെ...
  ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ജിലെന്‍ ആത്മപ്രണാമം ...
  പ്രേമ സ്വരൂപനാം സ്നേഹ സാധീര്‍ത്ഥ്യന്‍റെ കാല്‍കലെന്‍ കണ്ണീര്‍ പ്രണാമം... "

ദീപാരാധന സമയത്ത് സോപാനതിനടുത്തു നിന്ന് ഇടക്ക കൊട്ടി അഷ്ടപതി പാടുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാണ് ..ഭഗവാനോടുള്ള അചഞ്ചലമായ ഭക്തി നിറച്ചുള്ള എന്‍റെ പാട്ടു കേള്‍ക്കുവാന്‍ വേണ്ടി മാത്രം അന്നവള്‍ വരുമായിരുന്നു ...

മണി മുഴക്കി കൊണ്ട് നട തുറന്നു ..ഞാന്‍ ചിന്തകളെ വിട്ട് വീണ്ടും ദ്വാരകാധീശനെ വണങ്ങി....

മഞ്ഞ പട്ടുടുത്തു , ചുണ്ടില്‍ ഓടക്കുഴലും ചേര്‍ത്ത് ഒരു കള്ള ചിരിയോടെ നില്‍ക്കുന്ന കണ്ണന്‍....എന്‍റെ മനസ് നിറഞ്ഞു ..അമ്മ നിര്‍ബന്ധിച്ചതു വെറുതെ ആയില്ല..

തിരുമേനി ഓരോ പേരു ചൊല്ലി പുഷ്പാഞ്ജലി പ്രസാദം കൊടുത്തു തുടങ്ങി ... ഞാന്‍ കണ്ണടച്ച് തൊഴുതു നില്‍ക്കയാണ് ...

വൈഗ ..മകയിരം ..

അവിശ്വസനീയമായതെന്തോ കേട്ടു ഞാന്‍ കണ്ണുകള്‍ തുറന്നു...അദ്ദേഹം വീണ്ടും ശബ്ദമുയര്‍ത്തി വിളിച്ചു ..

വൈഗ..മകയിരം ..

വെള്ള പട്ടുപാവാട അണിഞ്ഞ ഒരു ആറു വയസുകാരി ആ പ്രസാദം വാങ്ങി ...

ഞാന്‍ ആ കുട്ടിയെ സൂക്ഷിച്ചുനോക്കി ....കണ്ടു മറന്ന മുഖം ..ആ കുട്ടി ഒറ്റക്കാണ്...

പോകുവാനുള്ള തിരക്കില്‍ പെട്ടെന്ന് തൊഴുതിറങ്ങിയ ആ കുട്ടിയേ ഞാന്‍ വിളിച്ചു ...

വൈഗാ...എന്‍റെ ശബ്ദം ഇടറിയോ..?? അറിയില്ല ...

വിളിക്കാന്‍ കൊതിച്ചിരുന്ന ആ പേര് വിളിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..

തിരിഞ്ഞു നിന്ന കുട്ടിയുടെ കണ്ണുകളിലെ തിളക്കം എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ തിരഞ്ഞു ...

ഞാന്‍ ചോദിച്ചു...

മോളുടെ പേര് വൈഗ എന്നല്ലേ ...

ആ അതെ ..അങ്കിള്‍...വൈഗ...

മോളുടെ വീട് എവിടെയാ ??

ഇവിടെ അടുത്താ പുഴയുടെ അക്കരെ ...

മോളുടെ വീട്ടില്‍ ആരൊക്കെ ഉണ്ട് ??

അമ്മ,,,, അപ്പൂപ്പന്‍,,,, അമ്മൂമ്മ,,,,അമ്മാവന്‍,,,.

അപ്പോള്‍ മോളുടെ അച്ഛനോ ??

അച്ഛനും അമ്മയും പിണക്കത്തിലാ...അത് കൊണ്ട് അച്ഛന്‍ അച്ഛന്‍റെ വീട്ടിലാ ..അമ്മയും ഞാനും ഇവിടെ ..

ആരാ മോള്‍ക്ക്‌ വൈഗ എന്നു പേരിട്ടത് ??

അമ്മയാ..

ഓഹോ .അമ്മയുടെ പേരെന്താ??

രാധിക....

എന്‍റെ വാതാലപുരേശാ...കൃഷ്ണാ...

ഞാന്‍ നടുങ്ങി ..

രാധിക....

എന്‍റെ....എന്‍റെ മാത്രമായിരുന്ന രാധിക....

ഭാരതപുഴയിലെ ഓളങ്ങളെ തഴുകി വരുന്ന കാറ്റേറ്റു...തീരത്തെ മണലില്‍ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ചു ഏതോ ചിന്തയില്‍ മുഴകി അവളെയും പ്രതീക്ഷിച്ചു ഞാന്‍ കിടക്കുമായായിരുന്നു...രാധിക...പ്രകൃതിയെ പോലും വെല്ലുന്ന അവളുടെ രൂപം അവര്‍ണ്ണനീയം...അടുത്തത് പെട്ടന്നായിരുന്നു...ഒരേ തലത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദം...പിന്നീടെപ്പോളോ പ്രണയമായി....കളി ചിരികള്‍ക്കിടയില്‍ എപ്പോഴെക്കൊയോ പറഞ്ഞിരുന്നു മകന്‍ ജനിച്ചാല്‍ ശംഭു എന്നും മകള്‍ ജനിച്ചാല്‍ വൈഗ എന്നും പേരിടണം ...

പരസ്പരം നല്ലതു പോലെ അറിഞ്ഞിരുന്നെന്നാണ് ഞങ്ങള്‍ കരുതിയത്‌...പക്ഷേ എപ്പോളാണെന്നറിയില്ല മാനസികമായ ആ ധാരണ നഷ്ട്ടപ്പെട്ടു...ആരുടെ തെറ്റാനെന്നറിയാന്‍ പോലും ശ്രമിച്ചില്ല...പരസ്പരം തടഞ്ഞില്ല...അകന്നത് വളരെ പെട്ടന്നായിരുന്നു....അടുത്തതിനെക്കാള്‍ ഇരട്ടി വേഗത്തില്‍...

കണ്ണുകള്‍ നിറഞ്ഞു ഞാന്‍ ശ്രീ കോവിലിലേക്ക് നോക്കി ..

അങ്കിള്‍...ഞാന്‍ പോട്ടെ ...

വൈഗ നടന്നു നീങ്ങി .. എന്‍റെ കണ്ണെത്തും ദൂരെ വരെ ഞാനും സഞ്ചരിച്ചു ...പക്ഷെ എന്‍റെ കണ്ണ്നീര്‍ തുള്ളികള്‍ വൈഗയെ മറച്ചു ..

കുണുങ്ങി കുണുങ്ങി ഉള്ള വൈഗയുടെ ആ നടത്തം രാധികയെയാണ് ഓര്‍മ്മിപിച്ചത്..

ഭാരതപ്പുഴയില്‍ തട്ടി പ്രതിഫലിചിരുന്ന സൂര്യരശ്മികളെ വകഞ്ഞ്...പുഴ കടന്നു...ദേവനെ കാണാന്‍ വരുന്ന ദേവിയെ ഞാന്‍ ഓര്‍ത്തു ..

" അച്ഛാ ഞാന്‍ പോട്ടെ .... " എന്നു തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു ..

പക്ഷെ അപ്പോഴേക്കും വൈഗ ഒത്തിരി ദൂരെ എത്തിയിരുന്നു..

9 comments:

  1. അച്ഛാ ഞാന്‍ പോട്ടെ .... " എന്നു തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു
    kai vittu poya oru pranyakatha

    ReplyDelete
  2. ഭാരതപുഴയിലെ ഓളങ്ങളെ തഴുകി വരുന്ന കാറ്റേറ്റു...തീരത്തെ മണലില്‍ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ചു ഏതോ ചിന്തയില്‍ മുഴകി അവളെയും പ്രതീക്ഷിച്ചു ഞാന്‍ കിടക്കുമായായിരുന്നു...രാധിക.

    നന്നായി, ഇങ്ങനെ എത്ര എത്ര നഷ്ടങ്ങള്‍. ആശംസകള്‍ സുഹൃത്തേ

    ReplyDelete
  3. ഇനി പറഞ്ഞിട്ടെന്തു കാര്യം, കൈവിട്ടു പോയില്ലേ?

    ReplyDelete
  4. ദൈവാംശമുള്ള ഏഴുത്തു നന്നായിരിക്കുന്നു!
    എല്ലാ ആശംസ്സകളും!

    ReplyDelete
  5. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...ഇത് പോലുള്ള പ്രോത്സാഹനങ്ങള്‍ ആണ് ഇനിയം എഴുതാനുള്ള പ്രേരണ...നന്ദി...എല്ലാവര്‍ക്കും...

    നഷ്ടപ്പെട്ടതിന്‍റെ ഓര്‍മ്മകള്‍ ആണോ??അറിയില്ലാ...

    ReplyDelete
  6. നന്നായിരിക്കുന്നു...........

    നഷ്ടപ്പെടുമ്പോള്‍ ആണ് പലതിന്റെയും വില നാം അറിയുന്നത്......

    കുറച്ച് നാള്‍ മുന്‍പ് ഏതാണ്ട് ഇതേ പോലൊരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായി......


    ഓര്‍ത്തപ്പോള്‍ എവിടെയൊക്കെയോ വീണ്ടും ഒരു വേദന..............

    ReplyDelete
  7. ഭാരതപ്പുഴയില്‍ തട്ടി പ്രതിഫലിചിരുന്ന സൂര്യരശ്മികളെ വകഞ്ഞ്...പുഴ കടന്നു...ദേവനെ കാണാന്‍ വരുന്ന ദേവിയെ ഞാന്‍ ഓര്‍ത്തു ..

    നന്നായിരിക്കുന്നു..

    ReplyDelete
  8. " അച്ഛാ ഞാന്‍ പോട്ടെ .... " എന്നു തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു ..

    നന്നായിരിക്കുന്നു.

    ReplyDelete