Wednesday, April 25, 2012

കൊഴിഞ്ഞു പോയവ...


അച്ഛനോടൊത്തു ഞാന്‍ ചായകടയിലേക്ക്‌ കേറി...ഒരു കണ്ണാടി അലമാരയില്‍ മുറുക്ക്, അച്ചപ്പം, പക്കാവട, മധുരസേവ എന്നിങ്ങനെ പലതരം വിഭവങ്ങള്‍...ഞാന്‍ ഒഴിച്ച് എല്ലാവരും ആണുങ്ങളണ് ...എല്ലാവരും കാള കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട് ...അച്ഛന്‍ എനിക്ക് ഒരു ലൈറ്റ് ചായ വാങ്ങി തന്നു.....


ഞാന്‍ 20 വര്‍ഷം പിന്നിലേക്ക് നടന്നു.....ഫ്രോക്ക് അണിഞ്ഞു...മുടി ഒക്കെ ചീകി മിന്നുക്കി...അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി കഷ്ടപ്പെട്ട് പടികെട്ടുകള്‍ കയറുന്ന എന്നെ ഞാന്‍ ഓര്‍ത്തു...അന്ന് അച്ഛന്‍ പാലും വെള്ളം വാങ്ങി തരും...അച്ഛന്‍ ഒരു സ്ട്രോങ്ങ്‌ ചായ കുടിക്കും..അച്ഛന്‍ ചായകുടിച്ച ഗ്ലാസില്‍ എന്റെ പാലും വെള്ളം പകര്‍ന്നു തരും...ആ ചൂട്  വായിലെക്കിറങ്ങുമ്പോ എന്റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു.... ഉച്ച്വാസവായുവിന്റെ ചൂട് കൂടി എന്റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പുതുള്ളികള്‍ പറ്റി കൂടുമായിരുന്നു.....

എന്റെ കണ്ണുകള്‍ നിറഞ്ഞു....അന്നത്തെ കൊച്ചു കുഞ്ഞവാന്‍ എനിക്ക് അതിയായ മോഹം തോന്നി.....ഇനി അതൊന്നും ഒരിക്കലും വീണു കിട്ടില്ല.....മായാതെ മനസിന്റെ കോണില്‍ കിടക്കുന്ന ഒരു കൂട്ടം ഓര്‍മകളായി....ഒരിക്കലും മരിക്കാത്ത ഇഷ്ടങ്ങളായി എന്നും......



7 comments:

  1. വരില്ലെന്നറിഞ്ഞുകൊണ്ട്തന്നെ ആഗ്രഹിച്ചു പോകുന്നു പഴയ കാലത്തിനു വേണ്ടി. ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം.
    എന്നാലും കുട്ടി ആയിരിക്കുന്ന അവസ്ഥ തുടര്‍ന്നും വേണം എന്നത് നടപ്പില്ലാത്തതാണ്.

    ReplyDelete
  2. ഓരോ മോഹങ്ങളേയ്....

    ReplyDelete
  3. ആ ചൂട് വായിലെക്കിറങ്ങുമ്പോ എന്റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു.... ഉച്ച്വാസവായുവിന്റെ ചൂട് കൂടി എന്റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പുതുള്ളികള്‍ പറ്റി കൂടുമായിരുന്നു.....

    ReplyDelete
  4. " ഒരു ചായകുടിച്ച കഥ " ,ഞാന്‍ എന്നും ചായ കുടിച്ചിട്ടും എങ്ങനോന്നും തോനിയട്ടില്ലല്ലോ ?

    ReplyDelete
  5. D chayakudikkan poyal chayakudikkanam allathe aanu ngale kannum nokki irunnittu kazhukan kannukal polum aanungale manapoorvam karivaarithekkaan vendi oru post...........

    ReplyDelete
  6. ഞാന്‍ 20 വര്‍ഷം പിന്നിലേക്ക് നടന്നു...ഭയങ്കരം തന്നെ , നിന്ന നില്പ്പിലോ !

    ReplyDelete
  7. എന്തോ ചായകുടി ഒത്തിട്ടുണ്ടെന്ന് തോന്നുന്നു, അതാണ് പഴേ ചായ കുടിയെക്കുറിച്ചൊക്കെ ഓര്‍മ്മ വരുന്നേ.....

    ReplyDelete