Thursday, November 5, 2009

ഓമലേ നിന്‍ പുഞ്ചിരി


സായം സന്ധ്യയുടെ നിറക്കൂട്ടില്‍
സര്‍വ്വം സാക്ഷിയെ തേടവേ...


ഓമലേ നിന്‍ തേങ്ങലെന്‍ കാതില്‍
ഒരോളമായ് ഒഴുകി അടിഞ്ഞനാള്‍


ആഴത്തിലേറ്റ മുറിവിന്‍റെ  നോവില്‍ 
ഒരു സാന്ത്വനം തേടി അലഞ്ഞ നിന്‍


ഹൃദയവിപഞ്ചികയിലെ സ്വരങ്ങളെല്ലാം
കണ്ണുനീര്‍തുള്ളിയായ് ഒഴുക്കിയപ്പോള്‍


ആത്മവിലെക്കൊരു തൂവല്‍ സ്പര്‍ശമായ്‌
സ്നേഹമാര്‍ന്നൊരു കിരണമായ്‌ ഞാനണയവേ


നിന്‍ മനസിന്‍ അടിത്തട്ടില്‍ ,
നിന്‍ തേങ്ങലിന്‍ മുറിപ്പാടുകള്‍ തേടി അലയവേ...


കരഞ്ഞു തളര്‍ന്നൊരാ  മിഴികളാല്‍ നിന്‍ 
മനസു തുറന്നെന്നെ നോക്കവേ...


നിന്നിലെ വിഷാദത്തെ വാരിപ്പുണര്‍ന്നു ഞാന്‍,
നിന്‍ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ത്തി അടുക്കവേ ...


ഓര്‍മ്മതന്‍ താളില്‍ നിന്നോരോരോ ഏടുകള്‍
ഓര്‍ത്തു നീ എനിക്കായ്‌ അടര്‍ത്തി എടുക്കവേ ...


ഇമകളില്‍ പൊഴിയുന്ന അശ്രുക്കള്‍ ,
ഇനി ഒരിക്കലും നിന്നെ പുണരാതിരിക്കുവാന്‍ ,


ഇനി ഉള്ള നാളുകള്‍ നിനക്കെന്നുമൊരു
തളിരിടും തണലായിരിക്കുവാന്‍ ആശിച്ചു ഞാന്‍ .


നിന്നിലെന്നും ഒരു സ്നേഹസ്പര്‍ശമായ്‌
അണയുവാന്‍ കൊതിപ്പവേ ..


നിന്‍ മനമൊരിക്കലും വിങ്ങുവാന്‍ എന്‍
ഓര്‍മ്മകള്‍ കാരണമാകരുതെന്നുറപ്പിക്കവേ ..


ഓമലെ നിന്‍ മിഴിനീര്‍ തുള്ളികള്‍ക്ക്
ഞാനുമറിയാതൊരു കാരണമാകവേ .


ഏറെ ശപിച്ചൊരാ ചെയ്തിയെ...
എത്ര മറന്നാലും മനസിനെ നീറ്റവേ...


ഓമലേ ..നീ എന്നും പൊഴിക്കേണം .
ഒരിക്കലും തീരാത്തപുഞ്ചിരികള്‍ ....

4 comments:

  1. ഒരു നൈരാശ്യ ദുഖം വരികളിലുടനീളം നിഴലിക്കുന്നല്ലോ??
    നന്നായിരിക്കുന്നു ആശംസകൾ!!!

    ReplyDelete
  2. ജീവത നൈരാശ്യമല്ലേ നമ്മളെ കൊണ്ട് എഴുതിക്കുന്നത്...

    ReplyDelete
  3. ഏകാന്ത നൊമ്പര സ്പന്ദനമുണ്ട് വരികളിൽ ..പക്ഷെ ക്രാഫ്റ്റ് കുറച്ചുകൂടെ നന്നാക്കാനുണ്ട്

    ReplyDelete
  4. GREAAATTTTTT NJAN KONDE POKUVANE MACHUU ENTE SITE-ILEKKE AVIDE VARUNNA COMMENTS CORRECT AYITE ETHICHEKKAM

    ReplyDelete